HOME
DETAILS

മതവിശ്വാസത്തില്‍ സര്‍ക്കാരുകള്‍ ഇടപെടുന്നത് രാജ്യത്ത് അശാന്തി വിതയ്ക്കുന്ന പ്രവണതയെന്ന് സാദിഖലി തങ്ങള്‍

  
backup
January 15 2017 | 22:01 PM

%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d



കുന്ദമംഗലം: നാനാത്വത്തില്‍ ഏകത്വം അടിസ്ഥാന തത്വമായി അംഗീകരിച്ച ഇന്ത്യയില്‍ മതവിശ്വാസത്തില്‍ സര്‍ക്കാരുകള്‍ ഇടെപടുന്നത് രാജ്യത്ത് അശാന്തി വിതയ്ക്കുന്ന പ്രവണതയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍.  ഓരോവിശ്വാസികളും തങ്ങളുടെ മതമൂല്യങ്ങള്‍ തലമുറകളെ പഠിപ്പിച്ചാല്‍ നാട്ടില്‍ സമാധാനമുണ്ടാവുമെന്നും പരസ്പര വിദ്വേഷവും അസഹിഷ്ണുതയും ഇല്ലാതാക്കാന്‍ അത് സഹായകമാകുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.  ഇതര മതങ്ങളെക്കുറിച്ചു പഠിക്കാന്‍ സമൂഹം തയാറാകണം. മുസ് ലിം സമൂഹം ഈ രംഗത്ത് ഏറെ മുന്നേറ്റം നടത്തുന്നുണ്ട്. പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്തുകൊണ്ടാണ് സമൂഹം ഈ രംഗത്ത് പുരോഗതി കൈവരിച്ചതെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് പൈങ്ങോട്ടുപുറത്ത് മഅ് ദനുല്‍ ഉലൂം മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
ആര്‍.വി കുട്ടി ഹസന്‍ ദാരിമി അധ്യക്ഷനായി. ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്‌റഫ്, പി.പി അബ്ദുലത്വീഫ് ഫൈസി പാറന്നൂര്‍, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, ഖതീബ് മുഹമ്മദ് ബാഖവി, പി.കെ മുഹമ്മദ് മാസ്റ്റര്‍, അമ്പന്നൂര്‍ അബു പ്രസംഗിച്ചു.
സയ്യിദ് അലവി ക്കോയ തങ്ങള്‍ ദിക്‌റ് ദുആ മജ് ലിസിന് നേതൃത്വം നല്‍കി. കെ.പി കോയ സ്വാഗതവും  പൊറ്റമ്മല്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു. നേരത്തെ നടന്ന കുടുംബ സംഗമവും പൂര്‍വ വിദ്യാര്‍ഥിഅധ്യാപക സംഗമവും എസ്.വൈ.എസ് കുന്ദമംഗലം മണ്ഡലം സെക്രട്ടറി കെ.എം.എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസാ പ്രസിഡന്റ് അരീപ്പുറം മുഹമ്മദ് ഹാജി അധ്യക്ഷനായി. നൗഫല്‍ ഫൈസി കുറ്റിക്കാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എം ഇബ്‌റാഹിം മുസ് ലിയാര്‍ പ്രസംഗിച്ചു. ഒ.എം അബൂബക്കര്‍ സ്വാഗതവും ഇ. നിസാര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  21 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  27 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago