ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തവര്‍ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട: പി.കെ ഫിറോസ്
വടകര: സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത വി.ഡി സവര്‍ക്കറിന്റെ പിന്‍മുറക്കാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി മരിച്ചുവീണവരുടെ പിന്‍തലമുറയെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍വരേണ്ടെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ്. മണ്ഡലം യൂത്ത്‌ലീഗ് ഒരുക്കിയ സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയത പറഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുകയാണ് മോദി. കേരളത്തിലാണെങ്കില്‍ പിണറായിയുടെ പൊലിസ് ബി.ജെ.പിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. കമല്‍സി ചവറയെയും നദീറിനെയും വേട്ടയാടുന്ന പൊലിസ് മൃതദേഹത്തോടുപോലും ആദരവ് കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിച്ചമര്‍ത്തലുകള്‍ക്കെതിരെപോലും മതവും നിറവും നോക്കി പ്രതികരിക്കുന്ന കാലത്ത് മ്യാന്‍മാറിലെ റോഹിംഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് യൂത്ത്‌ലീഗിന്റെ പുതിയ നേതൃത്വം പ്രവര്‍ത്തനം തുടങ്ങിയതെന്ന് ചടങ്ങില്‍ സംസാരിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ നടന്ന പരിപാടി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഷുഹൈബ് കുന്നത്ത് അധ്യക്ഷനായി.
എം.എ സമദ്, നജീബ് കാന്തപുരം, ആഷിഖ് ചെലവൂര്‍, സി.വി.എം വാണിമേല്‍, പുത്തൂര്‍ അസീസ്, ഒ.കെ കുഞ്ഞബ്ദുല്ല, ഒ.കെ ഇബ്രാഹീം, സി.കെ.വി യൂസഫ്, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, പി.പി റഷീദ്, പി.പി ജാഫര്‍, ഷംസുദ്ദീന്‍ കൈനാട്ടി, അഫ്‌നാസ് ചോറോട്, ടി.പി ഗഫൂര്‍, കെ.വി ഖാലിദ്, പി.കെ.സി ഇല്ല്യാസ്, വി.പി ഷംസീര്‍, അന്‍സീര്‍ പനോളി, എം. ഫൈസല്‍, എ.വി സനീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."