നോര്‍ത്ത് കാരശ്ശേരി - കൂടരഞ്ഞി റോഡ് പ്രവൃത്തി വൈകില്ല: ടെന്‍ഡര്‍ വ്യാഴാഴ്ച
മുക്കം: നോര്‍ത്ത് കാരശ്ശേരി - കാരമൂല -കൂടരഞ്ഞി റോഡിന്റെ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ വ്യാഴാഴ്ച നടക്കുമെന്ന് പി.ഡബ്ല്യു.ഡി അസി. എന്‍ജിനിയര്‍ സുരേഷ് ബാബു പറഞ്ഞു. റോഡിന്റെ പ്രവൃത്തി എത്രയും വേഗം തുടങ്ങാന്‍ അധികൃതര്‍ സത്വര നടപടികള്‍ ആരംഭിച്ചതായും പറഞ്ഞു.
റോഡ് ഗതാഗതത്തിന് പറ്റാതായതില്‍ പ്രതിഷേധിച്ച് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച ഓട്ടം നിര്‍ത്തിവച്ച് സമരം നടുത്തുന്നതടക്കമുള്ള പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ റോഡുപണി വേഗം തുടങ്ങാനാണ് അധികൃതര്‍ നടപടികള്‍ എടുക്കുന്നത്. സാധാരണയായി ടെണ്ടര്‍ നല്‍കിക്കഴിഞ്ഞല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മൂന്നു മാസം എടുക്കും. എന്നാല്‍ ഈ റോഡിന്റെ കാര്യത്തില്‍ കോണ്‍ട്രാക്ടര്‍ ടെണ്ടര്‍ എടുത്താല്‍ പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ പണി തുടങ്ങാനുള്ള സാഹചര്യം ഒരുക്കാന്‍ അധികൃതര്‍ പ്രത്യേകനീക്കം നടത്തിയിട്ടുണ്ട്. ടെണ്ടര്‍ കഴിഞ്ഞാലുടന്‍ സാങ്കേതികാനുമതി പുതുക്കി പണി ആരംഭിക്കന്‍ സാഹചര്യമൊരുക്കും. ടെണ്ടറെടുക്കുന്ന കോണ്‍ട്രാക്ടറുടെ സഹകരണത്തോടെ മൂന്നു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
നോര്‍ത്ത് കാരശ്ശേരി കാരമൂല കൂടരഞ്ഞി റോഡ് ബി.എം.ആന്‍ഡ് ബി.സി നിലവാരത്തില്‍ പുനരുദ്ധാരണത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4.10 കോടി അനുവദിച്ചിരുന്നു.നടപടികള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ നല്‍കി. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ട്രാക്ടര്‍ പിന്മാറി. വിണ്ടും ടെന്‍ഡര്‍ ചെയ്ത് കരാര്‍ മറ്റൊരു കോണ്‍ട്രാക്ടര്‍ക്ക് നല്‍കി. പുതിയ കരാറു സംബന്ധിച്ച് മറ്റൊരു കരാറുകാരന്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതോടെ പണി അനിശ്ചിതമായി നീളുകയായിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ കാസിം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് സ്റ്റേ നീക്കം ചെയ്തു. പക്ഷെ പിന്നെയും പണി വൈകുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്ഥലം എം.എല്‍.എ.ജോര്‍ജ് എം. തോമസും പി.ഡബ്ല്യു.ഡി അധികൃതരും മുന്‍കൈയെടുത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ ചെയ്യാന്‍ സാഹചര്യമൊരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."