സമൂഹ വിവാഹം; എട്ടു നിര്‍ധന യുവതികള്‍ സുമംഗലികളായി
കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന് സമൂഹ വിവാഹവും രോഗികള്‍ക്കുള്ള ധനസഹായവും കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. സാമ്പത്തിക പരാധീനതകള്‍ കാരണം ജീവിതം തന്നെ വഴിമുട്ടിയ പത്തു കുടുംബങ്ങളിലെ പെണ്‍കുട്ടികളാണു വിവാഹിതരായത്. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി കെ ആലികുട്ടി മുസ്ലിയാര് കാര്‍മികത്വം വഹിച്ചു. മാലിക് ദീനാര്‍ ജുമാ മസ്ജിദിലെ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥന നടത്തി. ഫൗണ്ടേഷന് സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രവും സമ്മാനിച്ചു. ഹൈന്ദവ ആചാര പ്രകാരം നടത്തേണ്ട രണ്ടു വിവാഹങ്ങളുടെ ചടങ്ങ് സായിറാം ഭട്ടിന്റെ നേതൃത്വത്തില്‍ അവരുടെ ക്ഷേത്രത്തില്‍ നടത്തും. ഇതിനാവശ്യമായ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും മറ്റും പ്രൊഫ. കെ.ആലികുട്ടി മുസ്ലിയാര് സായിറാം ഭട്ടിനു നല്കി. മാരകമായ രോഗങ്ങള്‍ പിടിപ്പെട്ട് ആശുപത്രി ചെലവുകള്‍ പോലും വഹിക്കാന്‍ ആവാത്ത തിരഞ്ഞെടുക്കപ്പെട്ട ത്ത ഇരുപതു പേര്‍ക്കുള്ള ധനസഹായവും വിതരണം ചെയ്തു. എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, മുന്‍ മന്ത്രി സി.ടി അഹമ്മദലി, റിട്ട. എസ്.പി അബ്ദുല്‍ ഗഫൂര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ റഹീം, ശ്രീകാന്ത്, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുഹമ്മദ് ഹാഷിം അല്‍ഹസനി, ബീഫാത്തിമ ഇബ്രാഹിം, സായിറാം ഭട്ട് എന്നിവരാണ് സഹായധനം വിതരണം ചെയ്തത്. സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അബ്ദുല്‍ കരീം, കോ ചെയര്മാന് കെ. മുഹമ്മദ് ഇര്‍ഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."