HOME
DETAILS

കണ്ണങ്കേരി ദലിത് കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കമ്മിഷണര്‍ എത്തി

  
backup
January 16 2017 | 00:01 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf-%e0%b4%a8



കാക്കനാട് : അരക്ഷിതാവസ്ഥയുടെ നടുവില്‍ വീര്‍പ്പുമുട്ടുന്ന കോളനി നിവാസികളുടെ  പരാതികളും പരിഭവങ്ങളും ജില്ലാ പൊലിസ് മേധാവിക്ക് താങ്ങാവുന്നതില്‍ ഏറെ. കാക്കനാട് കണ്ണങ്കേരി ദലിത് കോളനിയിലാണ് സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി.ദിനേശ് നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ എത്തിയത്. പൊലിസ് സ്‌റ്റേഷനിലെ ദുരനുഭവം മുതല്‍ കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുന്ന നീറുന്ന പ്രശ്‌നങ്ങളുടെ പരാതിക്കെട്ടുകളാണ് കോളനി നിവാസികള്‍ പരാതികെട്ടഴിച്ചത്.
മദ്യത്തിനും ലഹരി മരുന്നുകള്‍ക്കും അടിമകളായ ചെറുപ്പക്കാരും കുട്ടികളും, പഠിക്കാന്‍ അവസമരമില്ലാതെ പാതിവഴിയില്‍ വിദ്യാഭ്യാസം നിര്‍ത്തിയവര്‍, മറുനാടന്‍ തൊഴിലാളികളുടെ തള്ളിക്കയറ്റത്തില്‍ തൊഴില്‍ രഹിതരായവര്‍, അരക്ഷിതാവസ്ഥക്ക് നടുവില്‍ കുടുംബം പോറ്റാന്‍ കഴിയാത്ത സ്ത്രീകള്‍ തുടങ്ങി അധികാരികള്‍ക്ക് കീറാമുട്ടിയായ ദുരിത ജീവിത പ്രശ്‌നങ്ങളാപൊലിസ് കമ്മിഷണര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.
കോളിനിയിലെ കുട്ടികള്‍ക്ക് പോലും മദ്യവും മയക്കുമരുന്നും സുലഭമാണെന്നായിരുന്നു അംഗനവാടി അധ്യാപിക തങ്ക സുധന്റെ പരാതി. മദ്യ ലഹരി ഉപഭോഗത്തിന് അറുതി വരുത്തണം. ഒരു തലമുറ തന്നെ പൂര്‍ണമായും ലഹരിക്ക് അടിപ്പെട്ട് ഇല്ലാതാകുന്ന സാഹചര്യമാണ് കോളിനിയിലുള്ളത്. ഒരോ വീടുകളിലും ബോധവത്കരണവും കൗണ്‍സിലിങ്ങും നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ രക്ഷിതാക്കളെ കൂടി ബോധവത്കരണം നടത്തി തുടര്‍ പഠനത്തിന് അവസരമൊരുക്കണം.
കോളനി നിവാസികളെ പുച്ഛത്തോടെ കാണുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. പ്രശ്‌നങ്ങളുമായി പൊലിസ് സ്‌റ്റേഷനില്‍ ചെന്നാല്‍ കോളനിക്കാരല്ലേ എന്ന ചോദിച്ചാണ് പൊലിസുകാരുടെ പരിഹാസം.
ഇത് കോളിനിക്കാരെ പൊലിസിനെ സമീപിക്കുന്നതില്‍ പിന്നോട്ട് തിരിക്കാന്‍ ഇടയാക്കാറുണ്ടെന്ന് ചുമട്ടുതൊഴിലാളി സെല്‍വന്‍ ചൂണ്ടിക്കാട്ടി. രണ്ട് മാസമായി തൊട്ടടുത്തെ ഇരുമ്പനത്ത് പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥിയെ കാണാതായിട്ട് ഹില്‍പാലസ് സ്‌റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും കണ്ടെത്തനായിട്ടില്ല. ബിയര്‍ കുപ്പികള്‍ നിരത്തിവെച്ചിരിക്കുന്ന കോളനിയിലെ റോഡിലെ കാഴ്ച തൃക്കാക്കര പൊലിസിന് നേരിട്ട് ബോധ്യപ്പെട്ട സംഭവമാണ്.
കോളനിയില്‍ പുറത്ത് നിന്നുള്ള താമസക്കാരുമുണ്ട്. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കോളിനിക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും സെല്‍വന്‍ പറഞ്ഞു. കോളിനിയില്‍ 54 ഓളം വീടുകളുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം പൊലിസ് പട്രോളിങ് നടത്തണമെന്നും ആവശ്യമുയര്‍ന്നു.
കോളനിവാസികളുടെ വികസന പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ പൊലിസ് സജീവമായി ഇടപെടുമെന്ന് സിറ്റി പൊലിസ് കമ്മീഷണറുടെ പ്രഖ്യാപനം കൈയടിച്ചാണ് സ്വീകരിച്ചത്. സിവില്‍ സ്വാഭാവമുള്ളതും അതേസമയം ക്രമിനല്‍ സാധ്യതയുള്ള കേസുകള്‍ അസിസ്റ്റന്റ് പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലീഗല്‍ ക്ലിനിക്കുകളില്‍ പരിഗണിക്കുമെന്ന് പൊലിസ് മേധാവി അറിയിച്ചു.
കോളിനിയുടെ സമഗ്ര വികസനത്തോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലിസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.ശിവന്‍ അധ്യക്ഷനായും തൃക്കാക്കര എസ്.ഐ.എ.എന്‍.ഷാജു കണ്‍വീനറായും പത്ത് കോളനി നിവാസികളും ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. തൃക്കാക്കര അസി.പൊലിസ് കമ്മീഷണര്‍ എം.ബിനോയ്, കളമശ്ശേരി സി.ഐ എസ്.ജയകൃഷ്ണന്‍, ഇന്‍ഫൊപാര്‍ക്ക് സി.ഐ രാധാമണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago