ആകാശത്തിന്റെ അതിരുകളില്‍ ഇവര്‍ക്കിത് സ്വപ്‌ന സാഫല്യം
പറവൂര്‍ : ആകാശത്തിന്റെ അതിരുകള്‍ കടന്ന് പറന്നകലുന്ന വിമാനങ്ങളെ കൗതുകത്തോടെ നോക്കി കണ്ടിരുന്ന വിദ്യാര്‍ഥികള്‍ വിമാനം പറത്തുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ പഠിക്കുകയും പറത്തുന്നതില്‍ പങ്കാളികളുമായി സ്വപ്ന സാഫല്യം നേടി.
മൂന്ന് കേരള എയര്‍ വിങ് എന്‍.സി.സി സംഘടിപ്പിച്ച വിമാനം പറത്തല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിയുന്നു പറവൂര്‍ നന്ത്യാട്ടുകുന്നം എസ്.എന്‍.വി സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പാതം ക്ലാസില്‍ പഠിക്കുന്ന പതിനൊന്ന് എന്‍.സി.സി കേഡറ്റുകള്‍.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍,റണ്‍വേ ,എയര്‍ ഫീല്‍ഡ്,പ്രൈമറി കണ്‍ട്രോള്‍ കണ്‍ട്രോള്‍ സ്റ്റിക് എന്നിവയില്‍ ക്ലാസുകള്‍ക്കു ശേഷമാണ് വിമാനം പറത്തിയത്.
രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന നമ്പര്‍ 701 സെന്‍ എയര്‍ മൈക്രോലൈറ് വിമാനം എറണാകുളം വില്ലിങ്ടണ്‍ ഐലണ്ടിനു മുകളിലൂടെ പറത്തിയാണ് പരിശീലനം. എയര്‍ വിങ് എന്‍.സി.സി വിങ് കമാന്‍ഡിങ് ഓഫിസര്‍ വി.ഗണേഷ് നാരായണന്‍, സ്‌കൂളിലെ എന്‍.സി.സി ഓഫിസര്‍ അനൂപ് വി.പി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."