അമ്മായി അമ്മയെ പീഡിപ്പിച്ച മരുമകള്‍ക്കായി പൊലീസ് ഇരുട്ടില്‍ തപ്പുന്നു
ആലപ്പുഴ: ഹരിപ്പാട് അമ്മായി അമ്മയെ മൃഗീയമായി പീഡിപ്പിച്ച് കൈയും കാലും കണ്ണും അടിച്ചു തകര്‍ത്ത മരുമകളെ പിടിക്കൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് ഹരിപ്പാട് മണ്ണാറശ്ശാല വിപിന്‍ ഭവനത്തില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന കുട്ടപ്പന്‍ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മാളിനെ (75) മരുമകളുടെ മര്‍ദ്ദനമേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര നിലയില്‍ പ്രവേശിപ്പിച്ചത്. മൂത്ത മകന്‍ ബാബുവിന്റെ ഭാര്യ ബബിത (40) ആണ് വൃദ്ധയെ നിരന്തരം ഉപദ്രവിച്ചു ശരീരമാസകലം മുറിവേല്‍പ്പിച്ചത്. ആലപ്പുഴയില്‍ താമസിക്കുന്ന മകള്‍ നിര്‍മ്മല ഹരിപ്പാട് മുനിസിപ്പാലിറ്റി ജാഗ്രതാ സമിതിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുനിസിപ്പല്‍ അധികൃതരും പൊലീസും വീട്ടിലെത്തി വീട് കുത്തി തുറന്ന് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്. ഹരിപ്പാട് എസ്.ഐ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തില്‍ പൊലീസും അധികൃതരും എത്തുമ്പോള്‍ പ്രതിയായ മരുമകള്‍ ബബിത വീട്ടിലുണ്ടായിരുന്നു.
ഇവര്‍ അമ്മായി അമ്മയെ തൊഴിക്കുന്നതും കാല്‍ അടിച്ചൊടിക്കുന്നതും പ്രദേശവാസികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നല്‍കിയിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈയിലുണ്ടായിട്ടും ബബിതയെ പിടിക്കാന്‍ പോലീസ് തയ്യറായില്ലെന്ന് ഹരിപ്പാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സുധാ സുശീലന്‍ പറഞ്ഞു. പ്രതിയെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ ഇന്ന് വാര്‍ത്താ സമ്മേളനം വിളിക്കാന്‍ ഒരുങ്ങുകയാണ് ചെയര്‍പേഴ്‌സണ്‍. വൃദ്ധയുടെ നില ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ അതീവഗുരുതരാവസ്ഥയില്‍ തുടരുമ്പോഴും പ്രതി വീട് വിട്ടു പോയെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടിക്കാനോ അന്വേഷിക്കാനോ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പ്രതി ബബിതയെ ഭരണപക്ഷത്തുളള ചില ഉന്നതര്‍ സഹായിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നുണ്ട്.
ബബിതയുടെ മകന്‍ ക്വട്ടേഷന്‍ സംഘാഗമായതാണ് പരിസരവാസികള്‍ ഈ വീടുമായി സഹകരിക്കാത്തത്. ഇടപ്പെട്ടാല്‍ രാത്രികാലങ്ങളില്‍ മകനും സംഘവും തങ്ങളെയും ആക്രമിക്കുമോയെന്ന ഭയത്തിലായിരുന്നു നാട്ടുക്കാര്‍. മര്‍ദ്ദനം സഹിക്കാതെ വന്നപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ ആലപ്പുഴയിലെ മകളെ വിവരം അറിയിച്ചത്. പൊലീസ് സംഘം എത്തിയപ്പോള്‍ ഗൗരിക്കുട്ടിയമ്മാളിന്റെ ദേഹത്ത് വെള്ളം കോരിയൊഴിച്ച് വസ്ത്രങ്ങള്‍ ആകെ നഞ്ഞ നിലയിലായിരുന്നു. കൈയ്യില്‍ നിന്ന് ചോര ഒലിയ്ക്കുന്നുമുണ്ടായിരുന്നു.ഇടതു കൈയ്ക്ക് ഒടിവും പുറത്ത് അടിയേറ്റ് കരുവാളിച്ച പാടുകളും വിരലുകളില്‍ മുറിവും ഉണ്ടായിരുന്നു.
നേരാംവണ്ണം ആഹാരം കൊടുക്കാതെ കഠിന ജോലികള്‍ ചെയ്യിക്കുകയും ചെയ്തിരുന്നു.ഗൗരിക്കുട്ടി അമ്മാളിന്റെ മകന്‍ ബാബു വിദേശത്താണ്. എന്നാല്‍ സംഭവത്തില്‍ ബബിതയ്‌ക്കെതിരേ കേസെടുത്തതായും വൈകാതെ അറസ്റ്റുണ്ടാകുമെന്നും ഹരിപ്പാട് എസ്.ഐ എസ്.എസ് ബൈജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."