HOME
DETAILS

കേന്ദ്ര പെട്രോളിയം മന്ത്രിയുടെ സഹോദരന്റെ ഗ്യാസ് ഏജന്‍സിയില്‍ റെയ്ഡ്

  
backup
January 16 2017 | 03:01 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d-2


ഭുവനേശ്വര്‍: ഒഡിഷയില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സഹോദരന്റെ പാചക വാതക ഏജന്‍സി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്. അഴിമതി വിരുദ്ധ വിജിലന്‍സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ പെട്രോള്‍ പമ്പുകളിലും പാചകവാതക ഏജന്‍സികളുടെ ഓഫിസുകളിലും നടത്തിയ റെയ്ഡിന്റെ ഭാഗമായിരുന്നു ഇത്.
പെട്രോളിയം ഉല്‍പന്നങ്ങളിലും പാചക വാതകങ്ങളിലും മായംചേര്‍ക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്നതായി സംസ്ഥാനത്ത് വ്യാപകമായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഭുവനേശ്വര്‍, ബെര്‍ഹാംപൂര്‍, ബാല്‍സൂര്‍, കട്ടക്ക്, സമ്പാല്‍പൂര്‍, കോറാപുത്ത്, നവരംഗ്പൂര്‍, പുരി, അംഗുല്‍ തുടങ്ങിയ നഗരങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് വിജിലന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.
അംഗുല്‍ ജില്ലയിലെ താച്ചറില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സഹോദരന്‍ നടത്തുന്ന പാചക വാതക ഏജന്‍സിയിലാണ് ആദ്യം റെയ്ഡ് നടന്നത്. ഇവിടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായും കുറ്റക്കാര്‍ക്കെതിരേ ഉചിതമായി നടപടിയുണ്ടാകുമെന്നും വിജിലന്‍സ് അറിയിച്ചു. സംഭവത്തില്‍ മന്ത്രി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ബി.ജെ.ഡി സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗിക്കുന്നതിന്റെ വ്യക്തമായ തെളിവാണു സംഭവമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം ജനറല്‍ സെക്രട്ടറി പ്രിത്വിരാജ് ഹരിചന്ദ്രന്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago