അമ്പലപ്പുഴ പാല്‍പ്പായസ മധുരത്തില്‍ ഊട്ടുപുരയുണര്‍ന്നു
കണ്ണൂര്‍: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ മധുരം നുണഞ്ഞു കലോത്സവനഗരിയിലെ ഊട്ടുപുര ഉണര്‍ന്നു. ഇന്നലെ രാവിലെ ഊട്ടുപുരയില്‍ നിന്നെത്തിയ ആദ്യവിഭവം അമ്പലപ്പുഴ പാല്‍പ്പായസമായിരുന്നു. തുറമുഖ പുരാവസ്തുവകുപ്പ് മന്ത്രിയും കലോത്സവ സംഘാടകസമിതി ചെയര്‍മാനുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ ഊട്ടുപുരയിലെത്തി പാല്‍പായസ രുചി നുണഞ്ഞു. തുടര്‍ന്നാണ് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങളോരോന്നായി കലവറയില്‍ ഒരുങ്ങിയത്.
പൂര്‍ണമായും വെജിറ്റേറിയന്‍ വിഭവങ്ങളൊരുങ്ങുന്ന ഊട്ടുപുരയില്‍ മീന്‍കറിയുടെ രുചിയൊളിപ്പിച്ച ഒരു പച്ചക്കറി കറിയൊരുക്കാനുള്ള ശ്രമത്തിലാണു പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവത്തിന്റെ ഏതെങ്കിലും ഒരു ദിവസം ഇത്തരത്തിലൊരു കറി പ്രതീക്ഷിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് പാല്‍പ്പായസം കഴിച്ച പ്രതീതി തന്നെയുണ്ടായെന്നു കടന്നപ്പള്ളി പറഞ്ഞു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് ഊട്ടുപുര വിഭവങ്ങളാല്‍ സമൃദ്ധമാവുന്നത്. ഇന്നലെ ഊട്ടുപുരയില്‍ ഉച്ചയൂണിനൊപ്പം സാമ്പാര്‍, രസം, പുളിശേരി, കൂട്ടുകറി, പൈനാപ്പിള്‍ പച്ചടി, ഉപ്പേരി, നെല്ലിക്ക അച്ചാര്‍ എന്നിവയും രുചിക്കൂട്ടൊരുക്കി. നാളെ പ്രഭാ ഭക്ഷണത്തിനു പുറമെ ഉച്ചയ്ക്കും വൈകുന്നേരവും ഏഴുകറികളുമായി ഊണും ഊട്ടുപുരയില്‍ പാകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."