HOME
DETAILS
MAL
സ്വകാര്യ ബസ് പണിമുടക്ക് മാറ്റി
backup
January 17 2017 | 03:01 AM
കണ്ണൂര്‍: സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ 19ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
സംസ്ഥാന സ്കൂള്‍ കലോത്സവം പ്രമാണിച്ച് പണിമുടക്ക് മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന ബസ് ഉടമ സംഘടനകള്‍ അംഗീകരിക്കുകയായിരുന്നു. ചര്‍ച്ചയില്‍ മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."