HOME
DETAILS

മാവോയിസ്റ്റുകളുടെ കൊലപാതകം: പൊലിസ് റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ തള്ളി

  
backup
January 17 2017 | 03:01 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തില്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വീകരിച്ചില്ല.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും നിഗമനങ്ങളും എഫ്.ഐ.ആറും മജിസ്‌ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള സമഗ്ര റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.ഏറ്റുമുട്ടല്‍ നടത്തിയ സംഘത്തിന്റെ നിയമനം, നിയോഗം, നിയന്ത്രണം എന്നിവയിലൊന്നും ജില്ലാ പൊലിസ് മേധാവിക്ക് നിയമപരമായ ചുമതല ഉണ്ടായിരുന്നതായോ, ഉള്ളതായോ കരുതുന്നില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
വെടിവയ്പ്പിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മിഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവി അയച്ച റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശദമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.സംഭവത്തില്‍ സി.ആര്‍.പി.സി 158, 176 വകുപ്പു പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് രേഖാസഹിതം കമ്മിഷനെ അറിയിക്കണം. ഏറ്റുമുട്ടലിനെ കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടന്നോ എന്നും അന്വേഷണം ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചിരുന്നോ എന്നും അറിയുന്നതിനു വേണ്ടിയാണ് ഇത്.
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ കൂടുതല്‍ തൃപ്തികരവും ശ്രദ്ധാപൂര്‍വവുമായ നടപടികള്‍ കമ്മിഷന്‍ പ്രതീക്ഷിക്കുന്നതായും കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
തണ്ടര്‍ബോര്‍ട്ട് കമാന്‍ഡോകളും എ.എന്‍.എസ് ടീമുമാണ് നിലമ്പൂര്‍ വനമേഖലയില്‍ നിയുക്തരായിരുന്നതെന്ന് ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ നയിച്ചത് ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. സേനാംഗങ്ങള്‍ നടത്തിയ ബലപ്രയോഗം അനിവര്യമായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ സംഭവവുമായി ബന്ധമുള്ളവരെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഓഫിസര്‍ തന്നെയാണ് അന്വേഷിക്കേണ്ടത്.
ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ജില്ലാ, സംസ്ഥാന പരിധിക്കുള്ളിലൊതുങ്ങാത്ത ചില ഘടകങ്ങള്‍ അടങ്ങിയതിനാലാണ് കമ്മിഷന്‍ ഡി.ജി.പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതെന്ന് ഉത്തരവില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  7 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  15 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  23 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago