HOME
DETAILS
MAL
രോഹിത് അനുസ്മരണ പരിപാടി: അതിഥികള്‍ക്ക് വി.സി അനുമതി നിഷേധിച്ചു
backup
January 17 2017 | 04:01 AM
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പിരപാടിയില്‍ പങ്കെടുക്കാനുള്ള അതിഥികള്‍ക്ക് വിലക്ക്. സര്‍വകലാശാല വൈസ് ചാന്‍സലറാണ് അതിഥികള്‍ക്ക് അനുമതി നിഷേധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.
രോഹിതിന്റെ മാതാവ് രാധിക വെമുല, നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്,ഉന സംഭവത്തിലെ ഇരകള്‍,അഖ്ലാഖിന്റെ സഹോദരന് ജാന്‍ മുഹമ്മദ് എന്നിവര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചത്്. ഹൈദരാബാദ് സര്‍വകലാശാലയിലെ ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല കൂട്ടായ്മയായിരുന്നു 'രോഹിത് വെമുല രക്തസാക്ഷിത്വ ദിനം' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. കാംപസിനകത്ത് ഇന്ന് രാവിലെയായിരുന്നു അനുസ്മരണ പരിപാടി. വി.സിയുടെ നിലപാടില്‍ കാംപസിനകത്ത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധി ധര്‍ണ്ണ സംഘടിപ്പിച്ചു. .
കഴിഞ്ഞ വര്‍ഷം ജനുവരി 17നായിരുന്നു ഹൈദരാബാദ് സര്‍വകലാശാല അധികൃതരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ദലിത ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്. സംഭവത്തിന് ശേഷം രാജ്യത്തെ വിവിധ സര്‍ലകലാശാലകളില്‍ വിദ്യാര്‍ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇന്ന് രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും പ്രമുഖ കോളജുകളിലും രോഹിത് വെമുല രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."