HOME
DETAILS

ചുവടുമാറ്റി മോഹിനിമാര്‍

  
backup
January 17 2017 | 07:01 AM

%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9f%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

കണ്ണൂര്‍: ചുവടുകളില്‍ പതിവു താളമൊളിപ്പിച്ചല്ല ഇത്തവണ അംഗനമാര്‍ മോഹിനയാട്ട വേദിയിലെത്തിയത്. ശൃംഗാരവും കരുണവുമൊക്കെയാണ് പൊതുവെ നര്‍ത്തികമാരെ 'മോഹിനി'മാരാക്കുന്നതെങ്കിലും പതിവുഭാവത്തില്‍ നിന്നു മാറാന്‍ നര്‍ത്തികള്‍ തയാറായപ്പോള്‍ സദസ് ദര്‍ശിച്ചത് നവരസഭാവങ്ങള്‍. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടമാണു ഭാവതലങ്ങള്‍ കൊണ്ടു വിത്യസ്തമായത്.


ലവങ്കി രാഗത്തില്‍ 'സ്വപ്‌നേമി മന്യേ ന്യാഹം സ്വന്തമെന്നന്യേ...' എന്നാരംഭിക്കുന്ന പദത്തിനു നൃത്തച്ചുവടുകളുമായെത്തിയ ഭരണങ്ങാനം എച്ച്.എസിലെ നിവേദിത കൈകേയി വിലാപമാണു വേദിയില്‍ അവതരിപ്പിച്ചത്. കലോത്സവത്തിന്റെ ഉദ്ഘാടനം നടന്ന 'നിള' വേദിയിലെ ആദ്യഇനത്തിലെ ആദ്യ അവതരണമായിരുന്നു നിവേദിതയുടേത്. സ്വാര്‍ഥതയ്ക്കു വേണ്ടി താന്‍ ചെയ്തു കൂട്ടിയ പാപങ്ങളായിരുന്നു കൈകേയി വിലാപത്തിനു കാരണമായത്.  
തീവ്രമായ മനോദുഃഖത്തെ തീക്ഷ്ണവും ഭാവാര്‍ദ്രവുമായി അവതരിപ്പിച്ചു തിരുവനന്തപുരത്തു നിന്നെത്തിയ ആരതിയും സദസിന്റെ ശ്രദ്ധ നേടി. ലാസ്യഭാവത്തില്‍ നിന്നുമാറിയാണ് ആരതിയും തന്റെ ഇനത്തെ വിത്യസ്തമാക്കിയത്. തന്റെ മക്കളെയെല്ലാം കൊന്നൊടുക്കിയ കൃഷ്ണനോടുള്ള ശാപവാക്കുകളാണു ഗാന്ധാരിയിലൂടെ പുറത്തു വന്നത്. യുദ്ധക്കെടുതി കാണുന്ന ഗാന്ധാരിയുടെ ഭീഭത്സതയും കൃഷ്ണനോടുള്ള ദേഷ്യവും മക്കളുടെ ജഡം കാണുമ്പോഴുള്ള അടക്കാനാകാത്ത ദുഃഖവുമെല്ലാം ആരതിയിലൂടെ വേദിയിലെത്തി.
മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പുവരെതെത്തിയ അപ്പീലുകള്‍ ഉള്‍പ്പെടെ 35 മത്സരാര്‍ഥികളാണ് ഈയിനത്തില്‍ ഉണ്ടായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago