ദോഹയില്‍ ജയിലിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു
ദോഹ: ചെക്കുകേസില്‍ അകപ്പെട്ട് ദോഹയില്‍ ജയിലിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. ഖത്തറില്‍ ഏറെ നാള്‍ പ്രവാസിയായിരുന്ന വിനീത് വിജയന്‍ (30) ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് ജയിലില്‍ വച്ച് മരണപ്പെട്ടത്. ആറു മാസങ്ങള്‍ക്കു മുമ്പാണ് വിനീത് ചെക്ക് കേസില്‍പ്പെട്ട് ജയിലിലാകുന്നത്. തുടര്‍ന്ന് അഞ്ചു കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ഡിസംമ്പര്‍ 31നാണ് ജയിലില്‍ വച്ച് വിനീതിന് ഹൃദയസ്തംഭനമുണ്ടാകുകയും മരണപ്പെടുകയും ചെയ്തത്. കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലുകളും നാട്ടുകാരനായ സാബിത്തിന്റെ സഹായങ്ങളുമാണ് വിനീതിന്റെ പേരിലുണ്ടായിരുന്ന നിയമക്കുരുക്കുകള്‍ പരിഹരിച്ച് നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാനും സാധിച്ചത്. 16 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ഇന്നു പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ടുപോയി.
വിനീതിന്റെ പിതാവിന്റെ സഹോദരന്‍ സഹദേവന്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വിജയന്‍- വനജാക്ഷി ദമ്പതികളുടെ മൂത്ത മകനായ വിനീത് രണ്ടര വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ദോഹയിലെത്തുന്നത്. 2011ലാണ് പിതാവിന്റെ സഹായത്തോടെ ബിസിനസ് രംഗത്തേക്കിറങ്ങുന്നത്. ചെക്കുകള്‍ ഓരോന്നായി ബൗണ്‍സാവുകയും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി നാട്ടില്‍ പോവാന്‍ സാധിക്കാതെ നിയമക്കുരുക്കിലായിരുന്നു. ഇതിനിടക്ക് അല്‍മന പാര്‍ട്‌ണേഴ്‌സില്‍ സീനിയര്‍ സ്റ്റാഫ് കൂടിയായിരുന്ന പിതാവ് വിജയന്‍ ഇതുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായി. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. രണ്ടു സഹോദരിമാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."