HOME
DETAILS
MAL
കോള്‍പടവില്‍ വീണ്ടും കൃഷിയിറക്കുവാനുള്ള സാധ്യത ആരായുമെന്ന് എം.പി
backup
January 17 2017 | 23:01 PM
പുന്നയൂര്‍ക്കുളം: ബണ്ട് തകര്‍ന്ന് കൃഷിനാശം സംഭവിച്ച പരൂര് കോള്‍പടവില്‍ ബണ്ട് പുനര്‍നിര്‍മ്മിച്ച് വീണ്ടും കൃഷിയിറക്കാനുള്ള സാധ്യത സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് സി.എന്‍ ജയദേവന് എം.പി ഉറപ്പു നല്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷിമന്ത്രി വി.എസ് സുനില്‍കുമാറുമായി കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. മാത്രമല്ല കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നകാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും എം.പി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ്, ബ്ലോക്ക് മെമ്പര്‍ ആലത്തയില്‍ മൂസ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.മുഹമ്മദ് ബഷീര്‍, ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ്, കൃഷി ഓഫീസര്‍ സിന്ധു എന്നിവരും എം.പിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."