HOME
DETAILS
MAL
മന്ത്രിക്ക് ദാവൂദിന്റെ ഫോണ്‍കോളുകള്‍: തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും
backup
May 26 2016 | 06:05 AM
മുബൈ: മഹാരാഷ്ട്ര റവന്യൂ വകുപ്പ് മന്ത്രി ഏക്നാഥ് ഖഡ്സെയ്ക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും ഫോണ്‍കോളുകള്‍ വന്നെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് ഭീകര വിരുദ്ധ സേനയ്ക്ക് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്
ജനങ്ങളെ പോലെ തന്നെ തനിക്കും മുഖ്യമന്ത്രിക്കും ഇതിനെക്കുറിച്ച് അറിയില്ല. അതറിയാന്‍ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഖഡ്സെ പറഞ്ഞു.
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള തെളിവുളും തന്റെ പക്കലുണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറുമെന്നും ഖഡ്സെ പറഞ്ഞു. ആരോപണ വിധേയമായ ഫോണ്‍ താന്‍ ഒരു വര്‍ഷമായി ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.എ.പി നേതാവി പ്രീതി ശര്‍മയാണ് ഇതേ സംബന്ധിച്ച് ആരോപണം ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."