ഫിഷറീസ് വകുപ്പ് മന്ത്രി അലംഭാവം കാട്ടുന്നു: ബിന്ദു കൃഷ്ണ
കൊല്ലം: തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹവുമായി ഏറെ അടുപ്പമുളള ഫിഷറീസ് വകുപ്പ് മന്ത്രിയുണ്ടായിട്ടും മത്സ്യത്തൊഴിലാളികളെ അവഗണിക്കുകയാണെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റും മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ഉല്‍പ്പാദന ബോണസും സമയബന്ധിതമായി ഉടന്‍ വിതരണം ചെയ്യണമെന്നും ബിന്ദു കൃഷ്ണ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നാലുമാസമായി മുടങ്ങികിടക്കുന്ന മത്സ്യത്തൊഴിലാളി പെന്ഷന് ഉള്‍പ്പെടെ കഴിഞ്ഞ യു.ഡി.എഫ് ഭരണക്കാലത്ത് നല്കിവന്നിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരെ അതിശക്തമായ സമരവുമായി മുന്നോട്ട് പോകുവാന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീലാകൃഷ്ണന്, എസ്. വിപിനചന്ദ്രന്‍, രവിദാസ്, വിമല ഫിലിപ്പ്, എഡ്ഗര്‍ സെബാസ്റ്റ്യന്‍, ഗ്രേസി എഡ്ഗര്‍, ബൈജു തോമസ്, ഹെന്‍ട്രി, സുധീഷന്, ആര്‍ച്ച് ഉബാള്ഡ്, സുബ്രഹ്മണ്യന്, അഴീക്കല്‍ ശശി, സെബാസ്റ്റ്യന്‍, ആര്. ശശി, അഗസ്റ്റിന് ലോറന്‍സ്, സിറില്‍ പത്രോസ്, ജോസഫ് തോബിയാസ്, നെപ്പോളിയന്, രമ്യാ മുത്തുനായകം, മേരിക്കുട്ടി, ബ്രിജിറ്റ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."