ഷീനബോറ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു; വിചാരണ ഫെബ്രുവരിയില്‍
മുംബൈ: ഷീന ബോറ കൊലക്കേസില്‍ മാതാവ് ഇന്ദ്രാണിയ്ക്കും ഇവരുടെ രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്കും എതിരേ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയുള്ള കുറ്റപത്രം സി.ബി.ഐ സമര്‍പ്പിച്ചു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 24കാരിയായ ഷീനബോറയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെ വിവാദമായ കേസിന്റെ വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.
ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ഭര്‍ത്താവ് സഞ്ജീവ ഖന്നക്കെതിരേ സി.ബി.ഐ വധശ്രമത്തിന് കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ദ്രാണിയുടെ ഡ്രൈവറായ ശ്യാംവര്‍ റോയിയെ മാപ്പുസാക്ഷിയായി നേരത്തേ സി.ബി.ഐ പ്രഖ്യാപിച്ചിരുന്നു. സ്വത്തുതര്‍ക്കമാണ് ഷീനയെ കൊല്ലാന്‍ ഇന്ദ്രാണിയെ പ്രേരിപ്പിച്ചത്. കൊലപാതകത്തെക്കുറിച്ച പീറ്റര്‍ മുഖര്‍ജിക്ക് തുടക്കം മുതലേ അറിയാമായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. 2012 ഏപ്രില്‍ 12നാണ് ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീനയെ കൊലപ്പെടുത്തിയത്. മുഴുവനും കത്തിനശിക്കാത്ത ഷീനയുടെ ശരീരഭാഗങ്ങള്‍ 2015ലാണ് മുംബൈക്കടുത്ത് കാട്ടില്‍ നിന്ന് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."