കുഞ്ഞുമോളുടെ തൂക്കം 6.8 കിലോ; ലോക റെക്കോഡ്
ലോകത്തെ ഏറ്റവും തൂക്കം കൂടിയ കുഞ്ഞെന്ന പദവി ഇന്ത്യയില്‍ കഴിഞ്ഞ ദിവസം പ്രവിച്ച കുഞ്ഞിനു സ്വന്തം. കര്‍ണാടകയിലെ ആശുപത്രിയില്‍ പത്തൊന്‍പതു കാരിയാണ് 6.8 കിലോ തൂക്കമുള്ള പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത് .ലോക റിക്കോര്‍ഡില്‍ ഇതുവരെയുള്ള റിക്കാര്‍ഡാണ് ഇവര്‍ തകര്‍ത്തത് .
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കര്‍ണാടക സംസ്ഥാനത്തിലെ തെക്കന്‍ മേഖലയിലെ ഹസ്സന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയാണ് ഈ അപൂര്‍വ്വ ജനനത്തിനു വേദിയായത് .
19 കാരിയായ നന്ദിനിയെന്ന യുവതിയാണ് ഇത്രയും തൂക്കം വരുന്ന പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത് .കുട്ടിയുടെ തൂക്കം 15 എല്‍ ബി എസ് അഥവാ 6.8 കിലോഗ്രാമായിരുന്നുവെന്നു ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ തന്നെയാണ് വെളിപ്പെടുത്തിയത്
സാധാരണ കുഞ്ഞുങ്ങളുടെ തൂക്കം 3 കി.ഗ്രാം വരെ ഉണ്ടാവാറുള്ളൂവെന്ന് ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തിയത്.
തന്റെ 25 വര്‍ഷ സര്‍വിസിനിടക്ക് ഇത്രയും തൂക്കമുള്ള ഒരു ജന്മം ഇദാദ്യമായാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ വെങ്കടേഷ് രാജു വ്യക്തമാക്കി .പെണ്‍കുഞ്ഞ് അദ്ഭുത പ്രതിഭാസമാണ് .ഇന്ത്യയില്‍ എന്നല്ല ലോകത്തുതന്നെ ഏറ്റവും ഭാരം കൂടുതലുള്ള പെണ്‍കുട്ടിയാണിതെന്നു അദേഹം വ്യക്തമാക്കി .
യുവതിയുടെ തൂക്കം 94 കിലോ ആയിരുന്നു . കുട്ടി ഇത്രയും ഭാരമുണ്ടായിരുന്നെങ്കിലും അര മണിക്കൂര്‍ നീണ്ടുനിന്ന ഓപറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുതതെന്ന് ഓപ്പറേഷനു നേതൃത്വം നല്‍കിയ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പൂര്‍ണ്ണിമ മനു പറഞ്ഞു പെണ്‍കുട്ടി ഇപ്പോള്‍ ഇന്‍സെന്റീവ് കെയര്‍ യൂണിറ്റില്‍ ഡോക്ടര്മാരുടെ നിരീക്ഷണത്തിലാണ് .
രണ്ടു വര്‍ഷം മുന്‍പ് വിവാഹിതരായ അരുണ്‍-നന്ദിനി ദമ്പതികളുടെ ആദ്യ കണ്മണിയാണ് ഇപ്പോള്‍ ലോക ചരിത്രത്തില്‍ ഇടം നേടിയത് .
കഴിഞ്ഞ നവംബറില്‍ 6.6 കിലോ തൂക്കമുള്ള ആണ്‍ കുഞ്ഞിനും ജന്മം നല്‍കിയത് ഇന്ത്യന്‍ യുവതിയായ ഫിര്‍ദൗസ് ഖാത്തൂന്‍ ആയിരുന്നു .രാജ്യത്തെ ഏറ്റവും തൂക്കം കൂടിയ ആണ്‍ കുഞ്ഞായിരുന്നു ഇവരുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."