HOME
DETAILS
MAL
ബഹ്റൈന്‍ കേരളീയ സമാജം അവാര്‍ഡ് നൈറ്റ് വെള്ളിയാഴ്ച
backup
January 18 2017 | 07:01 AM
മനാമ: ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന അവാര്‍ഡ് നൈറ്റ് 20ന് (വെള്ളിയാഴ്ച) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളീയ സമാജത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ വ്യവസായികളായ ഡോ. സിദ്ദീഖ് അഹ്മദ് ഹാജി, ജോണ്‍ മത്തായി എന്നിവരെ ആദരിക്കും.
ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ്മദ് ഹാജിക്ക് പ്രവാസി ഔട്സ്റ്റാന്റിങ് ബിസിനസ് ഐക്കണ്‍ അവാര്‍ഡ് സമ്മാനിക്കും. ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ മത്തായിക്ക് പ്രവാസിരത്ന അവാര്‍ഡും നല്‍കും. അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് പ്രശസ്ത ഗായകരായ സയനോര, നിഖില്‍ രാജ്, ശ്രേയ ജയദീപ് എന്നിവര്‍ നയിക്കുന്ന സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എന്‍.കെ.വീരമണി, ദേവദാസ് കുന്നത്ത്, മനോഹരന് പാവറട്ടി, ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."