ജെല്ലിക്കെട്ട് നിരോധനം: പനീര്‍ സെല്‍വം നാളെ പ്രധാനമന്ത്രിയെ കാണും
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ സെല്‍വം നാളെ പ്രധാനമന്ത്രിയെ കാണും. ജെല്ലിക്കെട്ട് നിരോധിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പനീര്‍ സെല്‍വം മോദിയെ കാണുന്നത്. നാളെ രാവിലെ ഡല്‍ഹിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ വന്‍ പ്രക്ഷോഭമാണുയര്‍ന്നുവന്നത്. ചെന്നൈ നഗരത്തിലും മറീനാ ബീച്ചിലും നടത്തിയ പ്രതിഷേധ റാലിയില്‍ വിദ്യാര്‍ഥികളിടക്കം ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇന്നലെ ആരംഭിച്ച പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ആളുകളുടെ ബാഹുല്യവും വര്‍ദ്ധിക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ പരമ്പരാഗതമായി തുടര്‍ന്നു വരുന്ന വലിയ ആഘോഷമാണിത്. എന്നാല്‍ ജല്ലിക്കെട്ട് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് എതിരായ ഹരജികള്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി കഴിഞ്ഞ ആഴ്ച സുപ്രിം കോടതി തള്ളിയിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി തമിഴ് ജനത തെരുവിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."