കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം: ധര്‍മടത്ത് ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു
കണ്ണൂര്‍/ തലശ്ശേരി: ധര്‍മടത്ത് ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. അണ്ടല്ലൂര്‍ മുല്ലപ്രം കാവിനു സമീപം സോമന്റവിട വീട്ടില്‍ സന്തോഷ് കുമാര്‍ (49) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.30ഓടെ ഒരുസംഘം വീട്ടില്‍കയറി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ബ്രണ്ണന്കോളജിനു സമീപം എസ്.എഫ്.ഐ നേതാവ് അരില്‍ രവീന്ദ്രനു വെട്ടേറ്റിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് അക്രമമെന്നു സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ടൈല്‍സ് ജോലിക്കാരനാണു കൊല്ലപ്പെട്ട സന്തോഷ് കുമാര്‍. ഭാര്യ: ബേബി. മക്കള്‍: വിസ്മയ, സാരംഗ്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
ബിജെപി പ്രവര്ത്തകന് വെട്ടേറ്റുമരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന് നേതാക്കള്‍ അറിയിച്ചു.അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."