ഗോവിന്ദ പൈസ്മാരകം ഇന്നു നാടിനു സമര്‍പിക്കും
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
മഞ്ചേശ്വരം: കന്നട സാഹിത്യകാരനും മഹാകവിയുമായിരുന്ന ഗോവിന്ദപൈയുടെ കാസര്‍കോട് മഞ്ചേശ്വരത്തെ സ്മാരകം ഇന്നു നാടിനു സമര്‍പിക്കും. ഗിളിവിണ്ടു, ഭവനിക ഓഡിറ്റോറിയം, പുതുക്കിപ്പണിത ഗോവിന്ദ പൈയുടെ ഗൃഹം എന്നിവയുടെ ഉദ്ഘാടനവും പ്രതിമ അനാഛാദനവും നടക്കും.
കേരള കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് മഹാകവിയുടെ സ്മാരകം പുതുക്കി നിര്‍മിച്ചത്. ഇന്നു വൈകിട്ടു 3.30നു ഗോവിന്ദപൈ സ്മാരക കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനും ഭവനിക ഓഡിറ്റോറിയം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉദ്ഘാടനം ചെയ്യും.
പുതുക്കിപ്പണിത രാഷ്ട്രകവിയുടെ വീട് കേരള സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്യും. രാഷ്ട്ര കവിയുടെ പ്രതിമ കര്‍ണാടക സാസ്കാരിക മന്ത്രി ഉമാശ്രീ അനാച്ഛാദനം ചെയ്യും.
യക്ഷഗാന മ്യൂസിയം കേരള റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും യക്ഷഗാന ഓഡിറ്റോറിയം കര്‍ണാടക വനം പരിസ്ഥിതി വകുപ്പു മന്ത്രി ബി.രാമനാഥ റൈയും ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."