HOME
DETAILS

ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്നു; കര്‍ഷകര്‍ ദുരിതത്തില്‍

  
backup
January 19 2017 | 00:01 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

അങ്കമാലി: ജലസംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ചാലക്കുടി, ഇടമലയാര്‍ പദ്ധതികനാലുകളിലെ ജലസേചനം അവതാളത്തിലായി.
ഡിസംബര്‍ പിന്നിട്ടപ്പോഴേക്കും ചാലക്കുടി, ഇടമലയാര്‍ ജലസേചനപദ്ധതികളുടെ സംഭരണികളില്‍ ജലനിരപ്പ് ക്രമാതീതമായി താണതുമൂലം കനാലുകളുടെ വാലറ്റങ്ങളില്‍ വെള്ളം എത്താതായതോടെ ജലസേചന സംവിധാനം ഒന്നാകെ താറുമാറായി.
ജനങ്ങള്‍ കഷ്ടത്തിലുമായി. ചാലകുടിയാറിനും പെരിയാറിനും ഇടയ്ക്കുള്ള കാലടി, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി, പാറക്കടവ്, മേലൂര്‍, കൊരട്ടി, അന്നമനട ഗ്രാമപഞ്ചായത്തുകളില്‍ ജലസേചനം നടന്ന് വരുന്നത് ചാലക്കുടി ജലസേചന പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലിലൂടെയാണ്. സാധാരണ ഗതിയില്‍ 130 സെന്റിമീറ്റര്‍ വെള്ളമാണ് തുമ്പൂര്‍മുഴി വിയറില്‍നിന്ന് ഇടതുകര മെയിന്‍ കനാലിലൂടെ ഒഴുകുന്നത്. അത്രയും വെള്ളം ഒഴുകിയാല്‍ മാത്രമേ കനാലുകളുടെ വാലറ്റങ്ങളായ കാലടി, വേങ്ങൂര്‍, മറ്റൂര്‍ മഞ്ഞപ്ര, തവളപ്പാറ, വാതക്കാട്, ആനപ്പാറ, പാറക്കടവ് ഭാഗങ്ങളില്‍ വെള്ളം ഒഴുകിയെത്തുകയുള്ളു. എന്നാല്‍ നടപ്പ് സീസണില്‍ ഡിസംബര്‍ അവസാനത്തോടെ തുമ്പൂര്‍മുഴി വിയറിലെ ജലനിരപ്പ് ക്രമാതീതമായി താണു. മഴയുടെ കുറവുമൂലം പദ്ധതി വൃഷ്ടി പ്രദേശത്തെ ഉറവുകളും നീര്‍ച്ചാലുകളും നേരത്തെതന്നെ വറ്റിപോയതിനാല്‍ പുഴയിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായി.
ഇപ്പോള്‍ തുമ്പൂര്‍മുഴി വിയറില്‍ ഇടതുകര മെയിന്‍ കനാലിന്റെ ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിവച്ചിട്ടും 40 സെന്റീമീറ്റര്‍ നീരൊഴുക്ക് മാത്രമേയുള്ളു. മുന്‍കാലങ്ങളില്‍ കടുത്തവേനലില്‍ മെയ് മാസത്തില്‍ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ്. തന്മൂലം ഉത്ഭവസ്ഥാനത്തില്‍ നിന്ന് തന്നെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തികുറയുന്നതുമൂലം കനാലുകളുടെ അറ്റങ്ങളില്‍ വെള്ളം എത്തുന്നില്ല.
ജനുവരി ഒമ്പത് മുതല്‍ 16 വരെ ദിവസങ്ങളില്‍ കാലടി മെയിന്‍ കനാലില്‍ വെള്ളം തുറന്ന് വിട്ടിട്ടും വേങ്ങൂര്‍, മറ്റൂര്‍, തോട്ടകം, വാതക്കാട് ,തവളപ്പാറ, ആനപ്പാറ ഭാഗങ്ങളില്‍ വെള്ളം എത്തിയില്ല.
ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും വരള്‍ച്ചയും രൂക്ഷമായി. ചാലക്കുടി ജലസേചന പദ്ധതിയിലെ ജലക്ഷാമത്തിനു പരിഹാരമാകുമെന്ന് കരുതിയ ഇടമലയാര്‍ പദ്ധതിയുടെ അവസ്ഥയും ഇതുതന്നെ. ഇടമലയാര്‍ ഡാമില്‍ മിനിമം 34 മീറ്റര്‍ വെള്ളമുണ്ടെങ്കിലേ കനാലിലൂടെ വെള്ളം ഒഴുകൂ. എന്നാല്‍ ഡാമിലെ ജലവിതരണം 33 മീറ്റര്‍ മാത്രമാണ്.
അതോടെ കനാലിലൂടെ വെള്ളം ഒഴുകാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ചാലക്കുടി, ഇടമലയാര്‍ ജലസേചന പദ്ധതികളുടെ ആയക്കട്ട് പ്രദേശത്തു ജലവിതരണം സുഗമമാകുന്നതിനുള്ള ഏകോപിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ ചാലക്കുടി ജലസേചനപദ്ധതിയുടെയും ഇടമലയാര്‍ ജലസേചന പദ്ധതിയുടെയും ഉദ്യോഗസ്ഥന്മാരുടെ സംയുക്ത യോഗം ജനുവരി ഏഴിന് അങ്കമാലിയില്‍ വിളിച്ചു ചേര്‍ത്തിരുന്നു.
മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ജലവിതരണം സുഗമമാക്കുന്നതിനുമായി ചാലക്കുടി ഇടതുകരയിലെ കാലടി മെയിന്‍ കനാലിലും ഇടമലയാര്‍ ജലസേചനപദ്ധതിയുടെ കനാലുകളിലും ഒരേ സമയം തന്നെ വെള്ളം തിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.
വേങ്ങൂര്‍, മറ്റൂര്‍, തോട്ടകം, യോര്‍ദ്ധനപുരം, വാതക്കാട് , തവളപ്പാറ, ആനപ്പാറ ഭാഗങ്ങളില്‍ ജലമെത്തിക്കുന്നതിനുവേണ്ടി കഴിഞ്ഞയാഴ്ചയില്‍ ഇത് നടപ്പിലാക്കിയെങ്കിലും ഇരു പുഴകളിലെയും ജലസംഭരണികളിലെ ജലവിതാനം താണതിനാല്‍ അക പ്രദേശങ്ങളില്‍ വെള്ളമെത്തിയില്ല.
വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഒഴുക്കുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ സംഭരണികളില്‍ ഒഴുകിയെത്തുന്നത്. വൈദ്യുതി ഉപയോഗം കൂടുതലായി വരുന്ന വൈകുന്നേരങ്ങളില്‍ മൂന്നോ, നാലോ മണിക്കൂറുകള്‍ മാത്രമേ ജലവൈദ്യുത പദ്ധതികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു.
ഷോളയാര്‍, പെരിങ്ങല്‍കുത്തു ജനറേറ്റര്‍ സ്റ്റോറുകളില്‍ എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുമില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരിമിതമായ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ ജലവൈദ്യുത പദ്ധതികളുടെ സംഭരണികളിലുള്ളു.
അതുകഴിഞ്ഞാല്‍ എന്ത് എന്ന മറുപടിയില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നാട്ടില്‍ കൃഷി സംരക്ഷിക്കുന്നതിനും കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുമായി ഷോളയാര്‍, പെരിങ്ങല്‍കുത്തു ജലവൈദ്യുത പദ്ധതികളുടെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിച്ചു.
ചാലക്കുടി, ഇടതുകര, ഇടമലയാര്‍ കനാലുകളില് വെള്ളമെത്തിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ വൈദ്യുതി മന്ത്രി എം.എം മണിയോടും ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസിനോടും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago