HOME
DETAILS

കോക്കേഴ്‌സ് തിയറ്റര്‍ അടിയന്തിരമായി ഏറ്റെടുക്കണമെന്ന് ആവശ്യം

  
backup
January 19 2017 | 00:01 AM

%e0%b4%95%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f

 


മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി അമരാവതിയിലെ നഗരസഭയുടെ സ്ഥലത്തെ കോക്കേഴ്‌സ് തിയറ്റര്‍ അടിയന്തിരമായി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൊച്ചി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടികള്‍ വിലമതിക്കുന്ന ഭൂമിയും സ്വത്തുക്കളും അന്യാധീനപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും നഗരസഭ അനാസ്ഥ തുടരുകയാണ്.
1962ല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് ഓലമേഞ്ഞ തിയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി. കാലാവധി 1995ല്‍ പൂര്‍ത്തിയായപ്പോള്‍ പത്ത് വര്‍ഷത്തേയ്ക്ക് നീട്ടിക്കൊടുത്തു. കരാര്‍ കാലാവധി കഴിഞ്ഞ് 2005ല്‍ കോര്‍പ്പറേഷന്‍ തിരിച്ചെടുക്കാന്‍ പോയപ്പോള്‍ കരാറുകാരന്‍ കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി വിധി നഗരസഭയ്ക്ക് അനുകൂലമായപ്പോള്‍ കരാറുകാരന്‍ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് കരാറുകാരന് ആസ്ഥി മൂല്യമായ 63 ലക്ഷം നല്‍കി സ്ഥലം തിരിച്ച് എടുക്കാന്‍ ടോണി ചമ്മിണി മേയറായിരുന്നപ്പോഴാണ് സുപ്രീം കോടതി വിധി വന്നത്. എന്നിട്ടും സൗമിനി ജയിന്‍ മേയറായി വന്നിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.
കോടികള്‍ വിലവരുന്ന സ്ഥലം ഏറ്റെടുക്കാതെ നഗരസഭ കാലങ്ങളായി അനാസ്ഥ തുടരുകയാണ്. നഗരസഭ ഏറ്റെടുത്ത് ആധുനിക രീതിയില്‍ തിയറ്റര്‍, ഹാള്‍ അടക്കമുള്ളവ ഏര്‍പ്പെടുത്താനുള്ള സൗകര്യം ഉണ്ട്. എന്നിട്ടും സ്ഥലം ഏറ്റെടുക്കാന്‍ കോടതി വിധി ഉണ്ടായിട്ടും നഗരസഭ അധിക്യതരും കരാറുകാരും ഒത്ത് കളിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ഏരിയാ സെക്രട്ടറി കെ.എം റിയാദ് പറഞ്ഞു. നഗരസഭയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് സി.പി.എം കൊച്ചി ഏരിയാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തും.
വെള്ളിയാഴ്ച വൈകിട്ട് നാലിന് വെളിയില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്നും നഗരസഭ നിസ്സംഗത തുടര്‍ന്നാല്‍ തിയറ്ററിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് ഇറങ്ങുമെന്നും കെ.എം റിയാദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago