HOME
DETAILS
MAL
ജീര്‍ണിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇനി കേരളത്തിലും
backup
January 19 2017 | 03:01 AM
കൊച്ചി: നൂറ് ശതമാനവും ജീര്‍ണിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് കേരളത്തില്‍ അവതരിപ്പിച്ചു. ഗ്രീന്‍ ടെക്നോളജീസ് ആണ് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് നിര്‍മിച്ചിരിക്കുന്നത്. മണ്ണിനടിയിലും ചവര്ക്കൂമ്പാരത്തിലും വരെ ഇത് ജീര്ണിക്കുമെന്നും പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്മെന്റ് നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും പാലിച്ചാണ് നിര്മിക്കുന്നതെന്നുംഗ്രീന് ടെക്നോളജീസ് സി.ഇ.ഒ തോമസ് മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം പ്ലാസ്റ്റിക് അവതരിപ്പിക്കുന്നത്. കാരിബാഗുകള്‍, ഗ്രോബാഗുകള്‍ തുടങ്ങിയവ വിപണിയിലെത്തിക്കാന്‍ സ്വയം സഹായ സംഘങ്ങളുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."