HOME
DETAILS

റിപബ്ലിക് ദിനത്തിലെ ഗ്രാമസഭ: നീതി ആയോഗിന്റെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തള്ളി

  
backup
January 19 2017 | 04:01 AM

%e0%b4%b1%e0%b4%bf%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be


തിരുവനന്തപുരം: റിപബ്ലിക് ദിനത്തില്‍ ജില്ലാ കലക്ടര്‍മാര്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ത്രിതല സംവിധാനത്തിന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റം അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കഴിഞ്ഞ പതിനൊന്നിനാണ് നീതിആയോഗ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ്കാന്ത് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും കത്തയച്ചത്. റിപബ്ലിക് ദിനത്തില്‍ അതാതു ജില്ലകളില്‍ ഗ്രാമസഭകള്‍ വിളിച്ചു കൂട്ടി അടുത്ത അഞ്ചു വര്‍ഷത്തെ പദ്ധതികള്‍ തീരുമാനിച്ച് നല്‍കണമെന്നാണ് നീതി ആയോഗ് നിര്‍ദേശിച്ചിരുന്നത്.
മാര്‍ച്ച് 31നാണ് പ്രധാനമന്ത്രി അടുത്ത പതിനഞ്ചു വര്‍ഷത്തെ പദ്ധതി പ്രഖ്യാപിക്കുന്നത്. മൂന്നുവര്‍ഷം നടപ്പിലാക്കേണ്ടതും അഞ്ചു വര്‍ഷം കടക്കാത്തതുമായ വികസന പദ്ധതികളാണ് നീതി ആയോഗ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ വിഷന്‍ ഓഫ് ഇന്ത്യ എന്ന പദ്ധതി നടപ്പിലാക്കാനാണ് പ്രത്യേക ഗ്രാമസഭയെന്നും നീതി ആയോഗ് അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയുള്ള നീതി ആയോഗിന്റെ തീരുമാനം ഫെഡറല്‍ സംവിധാനത്തെത്തന്നെ അട്ടിമറിക്കുന്ന നിലപാടാണെന്ന് ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജില്ലാ കലക്ടര്‍മാര്‍ക്ക് ഗ്രമസഭകള്‍ നേരിട്ട് വിളിക്കാന്‍ അധികാരമില്ല. ഒഴാഴ്ച മുമ്പ് അറിയിച്ച് പ്രത്യേക ഗ്രാമസഭ കൂടണമെന്ന തീരുമാനം ത്രിതല സംവിധാനത്തെത്തന്നെ അട്ടിമറിക്കാനാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഗ്രാമസഭകള്‍ വിളിച്ചാല്‍ സഹകരിക്കേണ്ടെന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പ്രതിപക്ഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago