സ്വര്‍ണ നിക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് വെങ്കയ്യ നായിഡു
കോട്ടയം: ബിനാമി ഇടപാടുകളും സ്വര്‍ണത്തിലുള്ള നിക്ഷേപവും പരിശോധിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യനായിഡു. ഇതിനായി 1988 ലെ ബിനാമി സ്വത്ത് തടയാനുള്ള നിയമം ശക്തമായി നടപ്പാക്കും. ബിനാമി സ്വത്ത് തടയാന്‍ രാജ്യത്ത് നിയമം ഉണ്ടെങ്കിലും അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെങ്കയ്യ നായിഡു. പിന്‍വലിക്കപ്പെട്ട നോട്ടുകളെല്ലാം തിരിച്ചെത്തിയതു കൊണ്ട് നോട്ട് നിരോധനം പരാജയമായെന്ന് അര്‍ഥമില്ല. തിരികെയെത്തിയ നോട്ടെല്ലാം വെള്ളപ്പണമാണെന്ന് കരുതേണ്ടതുമില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കൂ.
കേരളത്തിലെ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും നരഹത്യയും ദേശീയ തലത്തില്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കും. കേരളം മാറ്റത്തിന്റെ വക്കിലാണ്. ഈ യാഥാര്‍ഥ്യം സി.പി.എം തിരിച്ചറിയണം. സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്ന സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരെയും അമ്മമാരെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ്.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."