HOME
DETAILS

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ ജില്ലകളിലേക്ക് വരള്‍ച്ചാ ദുരിതാശ്വാസത്തിന് 61.13 കോടി

  
backup
January 19 2017 | 04:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%95%e0%b5%8b%e0%b4%aa%e0%b4%bf


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 61.13 കോടി അനുവദിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി. വരള്‍ച്ച മൂലമുള്ള കൃഷി നാശത്തിന് 17.03 കോടി വിനിയോഗിക്കും.
കുടിവെള്ള വിതരണത്തിനായി 34. 42 കോടി രൂപയും അനുവദിച്ചു. മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചവര്‍ക്ക് ആശ്വാസ ധനം വിതരണം ചെയ്യാന്‍ 9. 68 കോടി രൂപയും ഇതിനൊപ്പം അനുവദിച്ചിട്ടുണ്ട്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് ജില്ലകളിലെ നീക്കിയിരിപ്പ് തുക കൂടാതെ 14 ജില്ലാകലക്ടര്‍മാര്‍ക്കും പ്രാഥമിക വിനിയോഗത്തിനായി 50 ലക്ഷം വീതം നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ കാര്‍ഷിക കടങ്ങളിന്മേലുള്ള റവന്യൂ റിക്കവറിക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ദുരന്തനിവാരണ അതോറിറ്റി യോഗം സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വരള്‍ച്ചയെ നേരിടാന്‍ കലക്ടര്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. ജലസ്രോതസ്സുകളുടെ സംരക്ഷണം, ജല ഉപയോഗത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കല്‍, പരമ്പരാഗത ജലസ്രോതസുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ പ്രത്യേക സംവിധാനത്തിലൂടെ ജലലഭ്യത ഉറപ്പാക്കല്‍, ഒരു വാര്‍ഡില്‍ കുറഞ്ഞത് ഒന്ന് എന്ന തോതില്‍ ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിക്കല്‍, ജല ടാങ്കറുകറുകളില്‍ ജി.പി.എസ് ഘടിപ്പിക്കല്‍ തുടങ്ങിയ ജോലികള്‍ അടിയന്തരമായി നിര്‍വഹിക്കും. ജില്ലാ കലക്ടറുടെ നിരീക്ഷണ പ്രകാരം മാത്രമായിരിക്കും ജലവിതരണവും അതിന് പണം അനുവദിക്കുകയും ചെയ്യുക.
ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം 75 ശതമാനം കുറയ്ക്കണമെന്ന് ഭൂജലവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ 20 കോടിയോളം രൂപ ശുദ്ധജല കിയോസ്‌കുകള്‍ക്കായി മാറ്റി വയ്ക്കാന്‍ തീരുമാനമായി. സര്‍ക്കാരിന്റെ കരുതല്‍ നടപടികള്‍ക്കൊപ്പം ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും, ജലദുരുപയോഗം തടയുന്നതിനും പൊതുജനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയത്.
കടകംപള്ളി സുരേന്ദ്രന്‍ (തിരുവനന്തപുരം), ജെ മെഴ്‌സിക്കുട്ടിയമ്മ(കൊല്ലം), മാത്യു ടി. തോമസ്(പത്തനംതിട്ട), ജി സുധാകരന്‍(ആലപ്പുഴ), കെ രാജു(കോട്ടയം), എം.എം മണി(ഇടുക്കി), സി രവീന്ദ്രനാഥ്(എറണാകുളം), എ.സി മൊയ്തീന്‍ (തൃശൂര്‍), എ.കെ ബാലന്‍(പാലക്കാട്), ഡോ. കെ.ടി ജലീല്‍(മലപ്പുറം), ടി.പി രാമകൃഷ്ണന്‍(കോഴിക്കോട്), ഇ ചന്ദ്രശേഖരന്‍(കാസര്‍കോഡ്), കെ.കെ ശൈലജ ടീച്ചര്‍ (കണ്ണൂര്‍), എ.കെ ശശീന്ദ്രന്‍(വയനാട്) എന്നിങ്ങനെയാണ് ചുമതല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago