സാംസ്‌കാരിക നായകര്‍ക്കെതിരേ ബി.ജെ.പി പ്രമേയം
കോട്ടയം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്കെതിരേ ബി.ജെ.പി സംസ്ഥാന കൗണ്‍സിലിന്റെ രാഷ്ട്രീയ പ്രമേയം.
എംടിയെയും കമലിനെയും കടന്നാക്രമിച്ച എ.എന്‍ രാധാകൃഷ്ണന്റെ നിലപാടിനെ പിന്തുണക്കുന്നതാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടിരമേശ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം. ഒപ്പം സി.കെ പത്മനാഭനെതിരേയുള്ള താക്കീതും ഉള്‍പ്പെടുന്നു. മോദിയെ എതിര്‍ക്കുന്നവര്‍ എന്നും സംഘ്പരിവാരിന്റെ കണ്ണിലെ കരടായിരിക്കുമെന്ന സന്ദേശവും രാഷ്ട്രീയ പ്രമേയം നല്‍കുന്നുണ്ട്.
അവാര്‍ഡുകളുടേയും പുരസ്‌കാരങ്ങളുടേയും മുന്‍പില്‍ മനുഷ്യത്വവും ധാര്‍മികതയും പണയം വയ്ക്കുന്നവരാണ് സാംസ്‌കാരിക നായകര്‍. ഇവരുടെ നീതിബോധം സാംസ്‌കാരിക കേരളം വിലയിരുത്തുമെന്ന് പ്രമേയം പറയുന്നു. ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയത്തില്‍ ഭക്ഷ്യ പ്രതിസന്ധി ഇടതു സര്‍ക്കാരിനെതിരായ പ്രചാരണമാക്കി മാറ്റാനും അതുവഴി പ്രക്ഷോഭം നടത്താനും ആഹ്വാനം ചെയ്യുന്നു.
കേന്ദ്രത്തിനെതിരേ കലാപത്തിന് മന്ത്രി തോമസ് ഐസക്ക് ആഹ്വാനം നടത്തിയത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് രാഷ്ട്രീയ പ്രമേയം അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."