HOME
DETAILS

കോണ്‍ഗ്രസ് വിട്ട് തിവാരിയും മകനും ബി.ജെ.പിയിലേക്ക്

  
backup
January 19 2017 | 04:01 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf


ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ ദത്ത് തിവാരിയും മകന്‍ രോഹിത് ശേഖറും ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ വസതിയിലെത്തിയാണ് ഇരുവരും ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നു 91 വയസുകാരനായ എന്‍.ഡി തിവാരി.
മകന്‍ രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പു നല്‍കിയതോടെയാണ് ബി.ജെ.പിയിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം. ആറു വര്‍ഷത്തെ നിയമ യുദ്ധത്തിനു ശേഷം മൂന്നു വര്‍ഷം മുമ്പാണ് രോഹിതിനെ മകനായി അദ്ദേഹം അംഗീകരിച്ചത്.
അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ ബ്രാഹ്മണ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കം.
1990കളില്‍ പ്രധാനമന്ത്രിയാകാന്‍ വരെ സാധ്യത കല്‍പ്പിച്ചിരുന്ന തിവാരി 1994ല്‍ കോണ്‍ഗ്രസ് വിട്ട് അര്‍ജുന്‍ സിങ്ങുമായി ചേര്‍ന്ന കോണ്‍ഗ്രസ് (തിവാരി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.
പിന്നീട് സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു. തിവാരി ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഉത്തരാഖണ്ഡില്‍ വലിയ സാധ്യതയാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago