HOME
DETAILS
MAL
സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം: കാവ്യാമാധവന് പരാതി നല്കി
backup
January 19 2017 | 07:01 AM
കൊച്ചി: ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ചലച്ചിത്ര താരം കാവ്യാ മാധവന് പൊലിസില്‍ പരാതി നല്കി. കഴിഞ്ഞ ചൊവ്വാഴ്ച്ച എറണാങ്കുളം റെയ്ഞ്ച് എസ്.ഐക്കാണ് പരാതി നല്‍കിയത്.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ ട്രോളുകളും അശ്ലീല കമന്റുകളും പോസ്റ്റ് ചെയ്തവര്ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ വ്യാജവിവാഹ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും വ്യാജ ഫെയ്സ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരെയും കാവ്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."