HOME
DETAILS
MAL
പ്രതിഷേധ പ്രകടനം നടത്തി
backup
May 26 2016 | 18:05 PM
കല്‍പ്പറ്റ: രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ പ്രതിഷേധ ദിനമായി ആചരിക്കുതിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതിഷേധ യോഗം കല്‍പ്പറ്റ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. കെ.കെ രാജേന്ദ്രന് അധ്യക്ഷനായി. ഗിരീഷ് കല്‍പ്പറ്റ, എസ്് മണി, പി വിനോദ്കുമാര്‍, സാലി റാട്ടക്കൊല്ലി, പി.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ മഹേഷ്, ബി സുബിത്ത്, എം.ജി സുനില്‍കുമാര്‍, സലീം കാരാടന്‍, കെ.പി സലീം, അര്‍ഷാദ്, സുബൈര്‍ ഓണിവയല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."