കാട്ടകാമ്പാല്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
കുന്നംകുളം: കാട്ടകാമ്പാല്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഓഫീസിന്റെ താഴ് പൊട്ടിച്ച് അകത്ത് കയറിയവര്‍ കസേരയും മേശയും തല്ലി തകര്‍ത്തു. ടെലിവിഷന്‍ പുറത്തേക്കെറിഞ്ഞുടക്കുകയും, ഓഫിസില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ 10 ഓടെ ഓഫിസ് തുറക്കാനെത്തിയവരാണ് സംഭവം കണ്ടത്. തുടര്‍ന്ന് കുന്നംകുളം സി.ഐ രാജേഷ് കെ. മേനോന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കഴിഞ്ഞ ദിവസം ചിറക്കല്‍ നേര്‍ച്ച നടക്കുന്നതിനാല്‍ രാത്രി ഏറെ വൈകിയും സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്തിരുന്നു. ഓഫിസിനു തൊട്ടടുത്തുള്ള പഴയ മൃഗാശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്ന് ലോക്കല്‍ സെക്രട്ടറി ചെറിയാന്‍ പറയുന്നു. രാത്രിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരും പ്രദേശവാസിക ളില്‍ ചിലരും മദ്യപിക്കുന്നതിനും, കഞ്ചാവ് ഉപയോഗിക്കുന്നതിനുമായി ഇവിടെ തമ്പടിക്കാറുണ്ടെന്നും, ഇത് സംബന്ധിച്ച് പല തവണ പരാതി നല്‍കിയിരുന്നതായും പറഞ്ഞു. എന്നാല്‍ കാര്യമായ നടപടിയുണ്ടായിട്ടില്ല. മേഖലയിലെ രാഷ്ട്രീയ എതിരാളികളായിരിക്കില്ല ഇത്തരം ആക്രമത്തി ന് പുറകിലെന്നാണ് പറയുന്നത്. പൊലിസിന്റെ കണ്‍മുന്നില്‍ പാര്‍ട്ടി ഓഫിസില്‍ ചെയ്ത അക്രമം പൊലിസിനോടുള്ള വെല്ലുവിളിയാകാനാണ് സാധ്യതയെന്നും വിലയിരുത്തുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പലപ്പോഴായി പൊലിസ് പിടികൂടിയതിലുള്ള വൈരാഗ്യമായും ഇതിനെ കണക്കാക്കുന്നുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപ രമായി ശിക്ഷിക്കണമെന്ന് കാട്ടകാമ്പാല്‍ എല്‍.സി സെക്രട്ടറി ചെറിയാന്‍, പഴഞ്ഞി എല്‍.സി സെക്രട്ടറി ഹരിദാസ് എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മേഖലയില്‍ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തി. ഏരിയാ സെക്രട്ടറി ടി.കെ വാസു, എം.എന്‍ മുരളീധരന്‍, എ.ജെ സ്റ്റാലിന്‍, വി.എസ് സിദ്ധാര്‍ഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓഫിസില്‍ വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍. എം.പി പി.കെ ബിജു, മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."