കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം; സ്കൂളുകളില്‍ പ്രതിജ്ഞ ചൊല്ലണം
കല്‍പ്പറ്റ: കുഷ്ഠരോഗ നിര്‍മാര്‍ജന ദിനമായ ജനുവരി 30ന് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും കുഷ്ഠരോഗനിര്മാര്ജന പ്രതിജ്ഞ ചൊല്ലണമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വി ജിതേഷ് അറിയിച്ചു. രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും പ്രതിജ്ഞ ചൊല്ലിക്കാന്‍ കേന്ദ്ര കുഷ്ഠരോഗ വിഭാഗം നിര്‍ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണിത്. പദ്ധതിയുടെ ഭാഗമായി അന്നേ ദിവസം രാവിലത്തെ സ്കൂള്‍ അസംബ്ലിയില്‍ കുഷ്ഠരോഗത്തെക്കുറിച്ചുള്ള ലഘു വിവരണത്തിനു ശേഷം പ്രധാനാധ്യാപകന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കണം. കുഷ്ഠരോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും പ്രാരംഭത്തിലേ രോഗനിര്‍ണയം നടത്താന്‍ സമൂഹത്തെ പ്രാപ്തമാക്കുകയുമാണ് ലക്ഷ്യം. ജനുവരി 30ന് ഗ്രാമസഭ കൂടി വിഷയം ചര്‍ച്ച ചെയ്യണം. ആരോഗ്യ വകുപ്പിനെ പ്രതിനിധീകരിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ നഴ്സോ കുഷ്ഠരോഗ നിര്‍മാര്‍ജന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും രോഗത്തെക്കുറിച്ച് ലഘുവിവരണം ഗ്രാമസഭയില്‍ അവതരിപ്പിക്കുകയും ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യണം. എ.ഡി.എം കെ.എം രാജു, ഡെപ്യൂട്ടി കലക്ടര്‍ കതിര് വടിവേലു, സി.സി ബാലന്, ബേബി നാപ്പള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."