പോര്‍ട്ടബിള്‍ എക്സ്റേ മെഷീന് വാങ്ങാന്‍ സംഭാവന നല്കി
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ പോര്‍ട്ടബിള്‍ എക്സ്റേ മെഷീന് വാങ്ങാന്‍ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ 1997 ഇലക്ട്രോണിക്സ് ബാച്ചിലെ വിദ്യാര്‍ഥികള്‍ 2.75 ലക്ഷം രൂപ സംഭാവന നല്കി. സൂപ്രണ്ട് ഓഫിസില്‍ വച്ചു നടന്ന ചടങ്ങില്‍ സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന് പൂര്‍വ വിദ്യാര്‍ഥികള്‍ ചെക്ക് കൈമാറി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോണ്‍, അനില്‍ ചന്ദ്രന്, സുനില്‍ എസ്.കെ., അരുണ്‍ എന്‍, എലിസബത്ത് വി.കെ. എന്നിവര്‍ പങ്കെടുത്തു. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ കഴിയുന്നതാണ് പോര്‍ട്ടബിള്‍ എക്സ്റേ മെഷീന്. ഐ.സി.യു.വിലും വെന്റിലേറ്ററിലും കിടക്കുന്ന രോഗികള്‍ക്ക് ഇത് വളരെയേറെ ഉപകാരപ്പെടും. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ക്ക് വെന്റിലേറ്ററുമായുള്ള ബന്ധം വിച്ഛേദിക്കാതെ തന്നെ ഈ മെഷീന്റെ സഹായത്തോടെ എക്സ്റേ എടുക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."