HOME
DETAILS

ഹിസ്പാനിക് വംശജരില്ലാതെ യു.എസ് കാബിനറ്റ്

  
backup
January 20 2017 | 04:01 AM

%e0%b4%b9%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%9c%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86


ന്യൂയോര്‍ക്ക്: രണ്ടുപതിറ്റാണ്ടിനു ശേഷം അമേരിക്കയില്‍ ഹിസ്പാനിക് പ്രാതിനിധ്യം ഇല്ലാതെ കാബിനറ്റിന് ട്രംപ് രൂപം നല്‍കി. അമേരിക്കയിലെ ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഹിസ്പാനിക്ക് വംശജര്‍ക്കു പ്രാതിനിധ്യം നല്‍കാതെ കാബിനറ്റ് പൂര്‍ത്തിയാക്കുന്നതില്‍ നാഷനല്‍ ഹിസ്പാനിക്ക് ലീഡര്‍ഷിപ്പ് ചെയര്‍മാന്‍ ഹെകുര്‍ സാഞ്ചസ് ഉല്‍കണ്ഠയും നിരാശയും രേഖപ്പെടുത്തി.പതിനാറു കാബിനറ്റ് പദവികള്‍ ഉള്ളതില്‍ ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ലാറ്റിനോസിനെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു കാബിനറ്റ് റാങ്ക് ഒഴിഞ്ഞുകിടക്കുന്നതില്‍ കാലിഫോര്‍ണിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഏബല്‍ മല്‍ഡോനാഡൊറയെ നിയമിക്കുമെന്നാണു പ്രതീക്ഷയെന്ന് ഹെകൂര്‍ പറഞ്ഞു. 1988നു ശേഷം നിലവില്‍വന്ന എല്ലാ കാബിനറ്റുകളിലും കുറഞ്ഞതു ഒരാളെങ്കിലും ഉണ്ടായിരുന്നു. 1988ല്‍ റൊണാള്‍ഡ് റീഗന്‍ എജുക്കേഷന്‍ സെക്രട്ടറിയായി ലോറ്റാകവോസിനെ നിയമിച്ചിരുന്നു.ഒബാമയുടെ എട്ടു വര്‍ഷ ഭരണത്തില്‍ ആറ് കാബിനറ്റ് പദവികളില്‍ ലാറ്റിനോസിനെ നിയമിച്ചിരുന്നു. വൈസ് പ്രസിഡന്റിനെ കൂടാതെ 15 എക്‌സിക്യൂട്ടിവ് അംഗങ്ങളാണ് കാബിനറ്റില്‍ ഉള്‍പ്പെടുന്നത്. അഗ്രികള്‍ച്ചര്‍, കൊമേഴ്‌സ്, പ്രതിരോധം, വിദ്യാഭ്യാസം ,ഊര്‍ജം, ആരോഗ്യവും മാനുഷിക സേവനവും, ആഭ്യന്തര സുരക്ഷ, ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ്, ആഭ്യന്തരം, തൊഴില്‍, സ്റ്റേറ്റ്, ഗതാഗതം, ട്രഷറി, വെറ്ററന്‍സ് അഫയേഴ്‌സ്, അറ്റോര്‍ണി ജനറല്‍ ഭരണ നിര്‍വഹണത്തില്‍ ഇവരാണ് പ്രസിഡന്റിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago