HOME
DETAILS
MAL
മാട്ടുപ്പെട്ടിയിലെ ചോര്‍ച്ച പരിഹരിക്കാനായില്ല
backup
January 20 2017 | 04:01 AM
തൊടുപുഴ: മാട്ടുപ്പെട്ടി പവര്‍ഹൗസിലെ ബട്ടര്‍ഫ്ളൈ വാല്‍വില്‍ കണ്ടെത്തിയ ചോര്‍ച്ച പരിഹരിക്കാനായില്ല. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡാലിയ ശ്രീധറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ശ്രമം തുടരുന്നുണ്ട്.
പ്രശ്നം ഗുരുതരമല്ലെന്നും ഇന്ന് ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ കഴിയുമെന്നും ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ എന്‍.എന്‍. ഷാജി സുപ്രഭാതത്തോട് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 4.30-ഓടെയാണ് പവര്‍ ഹൗസില്‍ ചോര്‍ച്ച കണ്ടെത്തിയത്. ജനറേറ്റര്‍ ഷട്ട് ഡൗണിന് ശേഷമാണ് വെള്ളം പവര്‍ ഹൗസിലേക്ക് കയറിയത് എന്നതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."