പുതിയ അഡ്രസ് ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം ഇന്ന്
മലപ്പുറം: പുരുഷ വസ്ത്ര ലോകത്തെ രാജ്യാന്തര ബ്രാന്‍ഡായ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ പുതിയ ഔട്ട്‌ലെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരവും അഡ്രസ് ബ്രാന്‍ഡ് അംബാസഡറുമായ ഇര്‍ഫാന്‍ പത്താന്‍ ഉദ്ഘാടനം ചെയ്യും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്രസിന്റെ 39-ാമത്തെ ഷോറൂം ഉച്ചയ്ക്ക് 2.30ന് വളാഞ്ചേരിയിലും 40-ാമത്തെ ഷോറൂം വൈകിട്ട് നാലിന് മലപ്പുറത്തുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. വസ്ത്ര വിപണന രംഗത്ത് ഏറ്റവും പുതിയ വൈവിധ്യങ്ങള്‍ പുതിയ ഷോറൂമുകളിലൂടെ പരിചയപ്പെടുത്തും.
ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലും പുരുഷ വസ്ത്ര വിപണനരംഗത്ത് അറിയപ്പെടുന്ന ബ്രാന്‍ഡാണ് അഡ്രസ്. ശരാശരി ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ഫാഷനുകള്‍ വാങ്ങാന്‍ കഴിയുമെന്നതാണ് അഡ്രസിനെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമാക്കുന്നത്. മാറുന്ന കാലത്തെ വസ്ത്രസങ്കല്‍പനങ്ങള്‍ക്കൊത്ത് ഏറ്റവും മികച്ച രീതിയിലും ഗുണനിലവാരത്തിലും ഉപഭോക്താക്കള്‍ക്കു വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുക എന്നതാണ് അഡ്രസ് വിപണന ലോകത്ത് ലക്ഷ്യംവയ്ക്കുന്നതെന്ന് അഡ്രസ് അപ്പാരല്‍ ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ഷംസുദ്ദീന്‍ പറഞ്ഞു.
സാധാരണ ഉപഭോക്താക്കള്‍ക്കു രാജ്യാന്തര ബ്രാന്‍ഡുകളിലെ ഏറ്റവും വിപുലമായ ശേഖരമൊരുക്കി താങ്ങാവുന്ന തരത്തില്‍ വിപണനം നടത്തിയാണ് അഡ്രസിന്റെ ഔട്ട്‌ലെറ്റുകള്‍ കേരളത്തിലെ വിപണരംഗത്തു ശ്രദ്ധേയമാകുന്നത്. ഏറ്റവും മുന്തിയ തുണിത്തരങ്ങള്‍ കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മിച്ചു ഗുണനിലവാരം, ഗുണമേന്മ, വിശ്വാസം തുടങ്ങിയ വാണിജ്യരംഗത്തെ മൂല്യങ്ങള്‍ക്ക് അഡ്രസ് പ്രാധാന്യം നല്‍കുന്നു. 2020 ആകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണു പദ്ധതിയെന്ന് ശംസുദ്ദീന്‍ നെല്ലറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."