ടോറസ് ലോറി കാറിലിടിച്ചു; യാത്രക്കാര്‍ രക്ഷപെട്ടു
അരൂര്‍: നിയന്ത്രണം തെറ്റിയ ടോറസ് ലോറി ഇടിച്ച് മീഡിയന്‍ കടന്ന് രണ്ടാമത്തെ റോഡിലേക്ക് വീണു. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.
ദേശീയപാതയില്‍ അരൂര്‍ കുമാര്‍ സ്റ്റുഡിയോയ്ക്ക് മുന്നില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന പാണാവള്ളി ജലജാ ഭവനില്‍ ജലദീഷ് (37), ഭാര്യ ശാരിക, മകള്‍ ശിവാനി (അഞ്ച് വയസ്), ഭാര്യാമാതാവ് പങ്കജവല്ലി (58) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.പാണാവള്ളിയില്‍ നിന്നും തിരുവൈരാണിക്കുളം ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്നു, ജലദീഷും കുടുംബവും. കാറിനു പിന്നാലെയെത്തിയ ലോറി കാറിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണംതെറ്റി കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കാര്‍ മീഡിയന്‍ കടന്ന് രണ്ടാമത്തെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കാറിന്റെ വലതുവശം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തിനു ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.അരൂര്‍ പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."