സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള ഹരജി തള്ളി
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ ഹരജിയാണ് കോടതി തള്ളിയത്.
ഉമ്മന്‍ചാണ്ടിയെ കൂടാതെ മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്, ഇരുവരുടെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ബിജു രാധാകൃഷ്ണന് എന്നിവര്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം ജനുവരി 28നാണ് ഹരജി നല്‍കിയിരുന്നത്. സോളാര്‍ കമ്മിഷന് മുമ്പാകെ, പ്രതി സരിത എസ് നായര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. സമാനമായ പരാതി ഹൈക്കോടതി തള്ളിയതാണെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വിധി പ്രസ്താവിക്കുന്നത് ഇന്നലത്തേയ്ക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."