ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം അനുവദിക്കണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍. സ്‌കോളര്‍ഷിപ്പ്, യാത്രാബത്ത, പഠനോപകരണങ്ങള്‍ വാങ്ങല്‍, ഉല്ലാസയാത്ര, പഠനപര്യടനം എന്നീ ചെലവുകള്‍ക്കായി ഒരു കുട്ടിക്ക് 19,200 രൂപ വരെ അനുവദിക്കണമെന്നാണ് കമ്മിഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
ഈ തുക അനുവദിക്കണമെന്ന് 2016 നവംബര്‍ 26ലെ ഉത്തരവില്‍ പറയുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നിര്‍ദേശം. ഈ ഉത്തരവനുസരിച്ചുള്ള തുക ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിവാര്‍ കേരള എന്ന സംഘടനയുടെ മലപ്പുറം ജില്ലാ ട്രഷറര്‍ സി. അബ്ദുല്‍കരീം കമ്മിഷനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ഈ തുക ലഭിക്കാന്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുണ്ടെന്ന് കമ്മിഷന്‍ വിലയിരുത്തി. മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി മൂന്നു മാസത്തിനകം തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മിഷനു റിപ്പോര്‍ട്ട് നല്‍കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ, അംഗം ബിന്ദു എം. തോമസ് എന്നിവരാണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."