ഇതര സംസ്ഥാന കഞ്ചാവ് മാഫിയകള്‍ കോതമംഗലത്ത് സജീവം ദീപു ശാന്താറാം
കോതമംഗലം: കോതമംഗലം മേഖല ഇതര സംസ്ഥാന കഞ്ചാവ് വില്‍പ്പന സംഘത്തിന്റെ പിടിയില്‍. ഒരാഴ്ചക്കിടെ രണ്ട് പേരാണ് കോതമംഗലം എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരിക്കുന്നത്. വില്‍പ്പനയ്ക്കുള്ള കഞ്ചാവുമായെത്തിയ ഇതര സംസ്ഥാനതെഴിലാളിയെയാണ് എക്‌സൈസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
ആസാം സ്വദേശി കാര്‍ത്തിക് ആചാര്‍ജി (31) നെയാണ് 83 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സി.ഐ ടി.എം കാസിമിന്റെ നേതൃത്വത്തിലുള്ള അന്വോഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍കഴിഞ്ഞ എട്ട് വര്‍ഷമായി പല്ലാരിമംഗലം പഞ്ചായത്തിലെ മാവുടിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി താമസിച്ചു വരികയാണ്.
അടുത്തിടെ ഈ ഭാഗത്തു നിന്നും രണ്ടര കിലോ കഞ്ചാവുമായി ആസാം സ്വദേശിയായ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്താണ് ഇപ്പോള്‍ പിടിയിലായ കാര്‍ത്തിക് ആചാര്‍ജിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ചെറിയ പൊതികളിലാക്കി തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ എത്തിച്ച് കൊടുക്കുകയാണ് പതിവ്. ഒരു പൊതിക്ക് 100 രൂപാ വീതമാണ് തൊഴിലാളികളില്‍ നിന്നും മാഫിയാ സംഘങ്ങള്‍ ഈടാക്കിയിരുന്നത്.
അടിവാട് പല്ലാരിമംഗലം പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാണന്ന പരാതിയെ തുടര്‍ന്ന് നിരീക്ഷണത്തിനായി എക്‌സൈസ് സി.ഐ ഷാഡോ സ്‌ക്വാഡിനെ നിയോഗിച്ചിരിക്കുകയായിരുന്നു.
ഈ സംഘം നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് എക്‌സൈസിന്റെ നിരീക്ഷണംതുടരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പകടര്‍മാരായ കെ.ഡി ഹരിഹരന്‍, ഇ.ജെ ഐസക്ക് സിവില്‍ എക്‌സൈസ് ഓഫിസറന്‍മാരായ പി.വി ഷാജു, പി.വി ബിജു, ഗിരീഷ് കൃഷ്ണന്‍, കെ.എം സുമേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ രഹസ്യനിരീക്ഷണത്തിലൂടെ പിടികൂടിയത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."