കാണ്‍പൂര്‍ ട്രെയിനപകടം: പ്രഷര്‍കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചതു മൂലം
ലക്‌നൗ: കാണ്‍പൂര്‍ ട്രെയിനപകടം സംഭവിച്ചത് പ്രഷര്‍കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചതുമൂലമെന്ന് പൊലിസ്. 2016 നവംബറിലാണ് 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടമുണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ പൊലിസ് പിടിയിലായിട്ടുണ്ട്. ട്രെയിനപകടം അട്ടിമറിയാണെന്നും പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐ ആണെന്നും അഭ്യൂഹമുണ്ട്. ഈ സംശയം ബലപ്പെടുത്തുന്നതാണ് പിടികൂടിയവിര്‍ നിന്ന ലഭിച്ചതെന്നാണ് പൊലിസ് നല്‍കുന്ന വിവിരം. പ്രഷര്‍കുക്കര്‍ ബോംബാണ് അട്ടിമറിക്കുപയോഗിച്ചതെന്ന് ചോദ്യം ചെയ്യലില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
ഇന്‍ഡോര്‍-പറ്റ്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റി അപകടത്തില്‍പെട്ടത്. ബോംബ് ഉപയോഗിച്ച് അട്ടിമറിച്ചെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. മോത്തിലാല്‍ പാസ്വാന്‍,മുകേഷ് യാദവ്,ഉമ ശങ്കര്‍ എന്നിവരാണ് ഈ ആഴ്ച പൊലിസ് പിടിയിലായ പ്രതികള്‍. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."