HOME
DETAILS
MAL
പൊലിസ് കസ്റ്റഡിയിലെടുത്ത സ്റ്റാലിനെ വിട്ടയച്ചു
backup
January 20 2017 | 10:01 AM
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിനിടെ കരുതല്‍ തടങ്കലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഡി.എം.കെ നേതാവ് സ്റ്റാലിനെ വിട്ടയച്ചു. ഡി.എം.കെയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ട്രെയിന്‍ തടയല്‍ സമരം നടക്കുന്നതിനിടെയാണ് മുന്‍കരുതലിന്റെ ഭാഗമായി പൊലിസ് സ്റ്റാലിനെ കസ്റ്റഡിയിലെടുത്തിരുന്നത്.
ചെന്നൈ മമ്പലം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റെയില്‍ ട്രാക്കിലിറങ്ങി പ്രതഷേധിച്ചിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്നാട്ടില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ മുന്‍കരുതലിന്റെ ഭാഗമായി രാഷട്രീയ പാര്‍ട്ടി നേതാക്കളെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."