അപ്പീലാണെ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും
ഒപ്പന മത്സര വേദിക്ക് സമീപം പെട്ടന്നാണവര് പ്രത്യക്ഷപ്പെട്ടത്. പ്ലക്കാര്‍ഡുകളും നോട്ടിസുകളുമായി ചിറ്റൂര്‍ ബാബു മാഷും കുട്ട്യോളും... ഇതെന്താപ്പാ സംഗതി എന്ന് കരുതി ആളുകള്‍ വട്ടം കൂടി. പ്രതിഷേധമായിരുന്നു. നല്ല 'കട്ട' പ്രതിഷേധം. വിഷയം അപ്പീല്‍ തന്നെ അപ്പീല്‍. അപ്പീല്‍ അവസാനിപ്പിക്കണം എന്നാണോ മാഷേ എന്നു ചോദിച്ചപ്പോള്‍ കുട്ടികള്‍ നോട്ടിസ് നീട്ടി. ദേവരാമനും ജിഷ്ണുവും ശ്രീനാഥും ആവേശത്തോടെ പറഞ്ഞു.
അപ്പീല്‍ വേണം പക്ഷെ മാനദണ്ഡം മാറ്റണം. മാനദണ്ഡത്തില്‍ എന്താപ്പാ പ്രശ്നം എന്നായി ചിലര്‍. സാങ്കേതിക തകരാറുകള്‍ക്ക് മാത്രമേ അപ്പീല്‍ അനുവദിക്കൂ എന്ന് പറയുന്നതില്‍ എന്താ ന്യായീകരണം, അപ്പീലുകള്‍ക്ക് 2500 രൂപ വാങ്ങുന്നതില്‍ എന്താ യുക്തി, വിധിപറയുമ്പോള്‍ ഓരോ കുട്ടിക്കും കിട്ടിയ മാര്‍ക്ക് കൂടി പറയേണ്ടേ...? ചോദ്യ ശരങ്ങളായിരുന്നു, ചോദ്യശരങ്ങള്‍. അല്ല മാഷും കുട്ടികളും പറയുന്നതില്‍ ചില കാര്യങ്ങള്‍ ഇല്ലാതില്ല. മാന്വല്‍ പരിഷ്ക്കരണക്കാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."