പി.എ.സിക്കു മുന്നിലും ഉത്തരമില്ലാതെ ഉര്‍ജിത് പാട്ടേല്‍; പ്രതിസന്ധി എന്നു തീരുമെന്നു പറഞ്ഞില്ല
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേലിന് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) യിലും ഉത്തരംമുട്ടി. ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയ ഉര്‍ജിത് പാട്ടേല്‍ വിശദവിവരം പിന്നീടൊരിക്കല്‍ നല്കുമെന്നു പറഞ്ഞു.
1. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായോ എന്ന ചോദ്യത്തിന്, സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും കല്യാണങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ജനങ്ങള്‍ മരിച്ചുവെന്നും ഉര്‍ജിത്ത് പാട്ടേല്‍ മറുപടി നല്കി.
2. നോട്ട് പിന്‍വലിക്കല്‍ നടപടി സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
3. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് പ്രത്യേക ചാര്‍ജ്ജ് ഈടാക്കാതിരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് മറ്റു ബാങ്കുകളുമായും സേവന ദാതാക്കളുമായി ചര്‍ച്ച നടത്തി ഒരു സംവിധാനം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
4. നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതിനു ശേഷം രണ്ടാമത്തെ പ്രാവശ്യമാണ് ഉര്‍ജിത് പാട്ടേല്‍ പാര്‍ലമെന്റംഗങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് വിധേയമാവുന്നത്.
5. നോട്ട് നിരോധന വിഷയം ആര്.ബി.ഐ ബോര്‍ഡ് ചര്‍ച്ച ചെയ്തത് അന്നേദിവസം വൈകിട്ട് 5.30 ന് ആണെന്ന് ഉര്‍ജിത് പാട്ടേല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ശിപാര്‍ശ തലേദിവസം ലഭിച്ചിരുന്നു.
6. ബുധനാഴ്ച പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ അദ്ദേഹം പറഞ്ഞത്, മേയ് മാസത്തില്‍ തന്നെ ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങിയിരുന്നുവെന്നും നവംബര്‍ ഏഴു മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിരുന്നുവെന്നുമായിരുന്നു.
7. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരമായി 9.2 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സികള്‍ ഇറക്കിയിട്ടുണ്ട്.
8. എന്നാല്‍ പിന്‍വലിച്ച നോട്ടുകള്‍ ബാങ്കുകളില്‍ എത്ര തിരിച്ചെത്തിയെന്നതിനെക്കുറിച്ച് വിവരം നല്കാന് ഉര്‍ജിത് പാട്ടേലിനായില്ല.
9. ഡിസംബര്‍ 30 എന്ന പരിധിക്കുള്ളില്‍ 97 ശതമാനം അസാധു നോട്ടുകളും ബാങ്കിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
10. വിവാദമുണ്ടാക്കുന്ന ചോദ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ഉര്‍ജിത് പാട്ടേലിന് ഉപദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."