അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു
വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വൈസ് പ്രസിഡന്റായി മൈക് പെന്‍സും അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കുമെന്നും എല്ലാവര്ക്കും നന്ദി പറയുന്നതായും ആദ്യ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. അവഗണിക്കപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയുള്ള വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ബരാക് ഒബാമയടക്കം മുന്‍ പ്രസിഡന്റുമാര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയായിരുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും ചടങ്ങിനെത്തി.
ഒരു ഭാഗത്ത് വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രതിഷേധ പരിപാടികള്‍ ചടങ്ങിനെ ബാധിച്ചില്ല. എന്നാല്‍ മുന്‍ കാലങ്ങളിലെപ്പോലെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ആളുകള്‍ എത്തിയില്ലെന്നും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
അമേരിക്കന്‍ കുടുംബങ്ങളേയും തൊഴിലാളികളേയും സംരക്ഷിക്കും. ഒറ്റക്കെട്ടായി നില്ക്കുന്ന അമേരിക്കയെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്നും ട്രംപ് പ്രഥമ പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."