വെറുതെ ചില ചെക്ക് പോസ്റ്റുകള്‍
ബദിയഡുക്ക: അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ജീവനക്കാരുടെ അഭാവം കാരണം സര്‍ക്കാര്‍ ഖജനാവിനു നഷ്ടമാകുന്നതു കോടികള്‍. പെര്‍ള, സ്വര്‍ഗ, ആര്‍.ടി.ഒ ചെക്ക് പോസ്റ്റുകളും ഏത്തഡുക്ക, ആദൂര്‍ ചെക്ക് പോസ്റ്റുകളുടെ ഗേറ്റുകളും ഏതു നേരവും തുറന്നിട്ട നിലയിലാണ്. നികുതി വെട്ടിച്ചുള്ള കടത്തുതടയുവാന്‍ സ്ഥാപിച്ച ഗേറ്റുകളാണു ജീവനക്കാരുടെ കുറവു മൂലം പകലും രാത്രിയും തുറന്നിടുന്നത്.
രാപകല്‍ വ്യത്യാസമില്ലാതെ മണല്‍, കോഴി, ചെമണ്ണ്, ചെങ്കല്‍, മരത്തടികള്‍ കര്‍ണാടകയില്‍ നിന്നു ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്കും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നു കര്‍ണാടകയിലേക്കും അനധികൃത കടത്തു വാഹനങ്ങള്‍ ചീറി പായുകയാണെന്നാണു നാട്ടുകാരുടെ ആക്ഷേപം.
കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ പെര്‍ളയില്‍ ആര്‍.ടി.ഒ, വാണിജ്യ നികുതി, എക്‌സൈസ്, ലൈവ് സ്റ്റോക്ക് എന്നീ വകുപ്പുകളുടെ ചെക്ക് പോസ്റ്റുണ്ടെങ്കിലും പരിശോധന കര്‍ശനമാക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. വാണിജ്യ നികുതി, എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ ജീവനക്കാരുണ്ടെങ്കിലും ചില സമയങ്ങളില്‍ മാത്രമാണ് അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. അതേ സമയം പെര്‍ളയിലെ ആര്‍.ടി.ഒ ചെക്ക് പോസ്റ്റില്‍ ചില ദിവസങ്ങളില്‍ വാഹനങ്ങളുടെ രേഖകളും മറ്റും പരിശോധിക്കേണ്ട മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഓഫിസില്‍ എത്താറില്ലെന്നും ആര്‍.ടി.ഒ ചെക്ക് പോസ്റ്റിലെ അറ്റന്ററാണ് ഓഫിസിന്റെ ചുമതല കൈയടക്കുന്നതെന്നും പരാതിയുണ്ട്.
ഗാര്‍ഡുമാര്‍ ഇരിക്കുവാന്‍ നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക മുറിയിലുള്ള കസേരകളും മേശകളും പൊടി പിടിച്ചു കിടക്കുകയാണ്. ആദൂര്‍ വാണിജ്യ നികുതി, പെര്‍ള എക്‌സൈസ് ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റമുറി വാടക കെട്ടിടത്തിലാണ്.
സ്വര്‍ഗ ചെക്ക് പോസ്റ്റിന്റെ ഗേറ്റ് തുരുമ്പിച്ചു ദ്രവിച്ച് അടക്കുവാനോ തുറക്കുവാനോ കഴിയാത്ത സ്ഥിതിയായതുകൊണ്ടാണു തുറന്നിടുന്നതെന്നാണ് അധികൃതരുടെ വാദം.
അനധികൃത കടത്തു പിടികൂടാന്‍ ആവശ്യമായ വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ സ്വര്‍ഗ, നാട്ടക്കല്‍, ഏത്തഡുക്ക ചെക്ക് പോസ്റ്റുകളിലില്ല. സര്‍ക്കാര്‍ ഖജനവിലേക്കു ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന ചെക്ക് പോസ്റ്റുകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."