സന്തോഷ് വധം: പങ്കില്ലെന്ന് കോടിയേരി
കണ്ണൂര്‍: സന്തോഷ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദൗര്‍ഭാഗ്യകരമായ സംഭവമാണു നടന്നത്. സ്കൂള്‍ കലോത്സവവേദിയെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്നതു തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവ നഗരിയിലെ മീഡിയ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ പിടികൂടാന്‍ സി.പി.എം പൂര്‍ണമായി സഹകരിക്കും. കൊല്ലപ്പെട്ടയാളുടെ വീട് സര്‍വകക്ഷി സംഘം സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു മാറുന്ന രാഷ്ട്രീയത്തിന്റെ തുടക്കമാണെന്നും കോടിയേരി പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."